സിപിഎം ആറുതവണയെങ്കിലും എന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്- കെ സുധാകരന്‍

തിരുവനന്തപുരം: സിപിഎം തന്നെ ആറുതവണയെങ്കിലും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും തനിക്കായി കത്തി രാകിയവര്‍ ഇന്ന് ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. ഇതുസംബന്ധിച്ച കേസുകളിലെ സാക്ഷികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ഒറ്റ കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഎം കെ സുധാകരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയിരുന്നു എന്ന ആരോപണമുന്നയിച്ചിരുന്നു. അതിനുപിന്നാലെയാണ് സുധാകരന്റെ പ്രതികരണം. 

'പയ്യന്നൂര്‍, താഴെ ചൊവ്വേ, മേലെ ചൊവ്വേ, മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നേരിട്ടുളള വധശ്രമങ്ങളാണ് നടന്നത്. നിരവധി വധശ്രമങ്ങള്‍ ഞാന്‍ അറിയാതെയും നടന്നു. പോയവഴിയെ തിരിച്ചുവരാതിരുന്നും കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയും കാര്‍ മാറിക്കയറിയുമാണ് അന്നൊക്കെ രക്ഷപ്പെട്ടത്. 1992-ല്‍ ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുപിന്നാലെയാണ് വധശ്രമങ്ങളുടെ പരമ്പരയുണ്ടായത്. സഹപ്രവര്‍ത്തകരുടെ സമയോചിത ഇടപെടലും സിപിഎമ്മിലെ ചിലരുടെ രഹസ്യ സഹായവും ദൈവാനുഗ്രഹവും രക്ഷപ്പെടാന്‍ സഹായിച്ചിട്ടുണ്ട്'- കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎം തയാറാക്കിയ നിരവധി വധശ്രമങ്ങള്‍ പല കാരണങ്ങളാല്‍ നടക്കാതെ പോയതിനെക്കുറിച്ച് പിന്നീട് താന്‍ കേട്ടിട്ടുണ്ടെന്നും സിപിഎം എത്ര ശ്രമിച്ചാലും തന്നെ കൊല്ലാനാവില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ജീവന്‍ കൊടുക്കാന്‍ തയാറായി തന്നെ സംരക്ഷിക്കുന്ന പാര്‍ട്ടിക്കാര്‍ക്കുവേണ്ടി ജീവന്‍കൊടുത്തും താന്‍ പോരാടുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 12 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More