ഗോത്രവര്‍ഗക്കാരോടുളള ബിജെപിയുടെ യഥാര്‍ത്ഥ സമീപനം ഇതാണ്- രാഹുല്‍ ഗാന്ധി

ഡല്‍ഹി: മധ്യപ്രദേശില്‍ ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ഭരണത്തിനുകീഴില്‍ ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും യുവാവിന്‍ന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ഗോത്രവര്‍ഗക്കാരോടുളള ബിജെപിയുടെ സമീപനമാണ് വ്യക്തമാക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ബിജെപിയുടെ ഭരണത്തില്‍ ആദിവാസി സഹോദരങ്ങള്‍ക്കുനേരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. മധ്യപ്രദേശിലെ ബിജെപി നേതാവിന്റെ മനുഷ്യത്തരഹിതമായ പ്രവര്‍ത്തി മനുഷ്യരാശിയെതന്നെ ലജ്ജിപ്പിക്കുന്നതാണ്. ആദിവാസികളോടും ദളിതരോടുമുളള ബിജെപിയുടെ അറപ്പുളവാക്കുന്ന യഥാര്‍ത്ഥ മുഖമാണിത്'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മധ്യപ്രദേശിലെ സിദ്ധിയിലാണ് ബിജെപി നേതാവ് പ്രവേഷ് ശുക്ല ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. ഒരു കടത്തിണ്ണയില്‍ ഇരിക്കുകയായിരുന്ന ആദിവാസി യുവാവിനടുത്തേക്ക് എത്തിയ പ്രവേഷ് സിഗരറ്റുവലിച്ചുകൊണ്ട് അയാളുടെ മുഖത്തും തലയിലും മൂത്രമൊഴിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ പൊലീസ് പ്രവേഷിനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ബിജെപി എംഎല്‍എയായ കേദാര്‍നാഥ് ശുക്ലയുടെ അടുത്ത സഹായിയാണ് അറസ്റ്റിലായ പ്രവേഷ് ശുക്ല.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More