ഡൽഹിയിൽ കനത്ത മഴ; വെള്ളക്കെട്ട്, വീടുകൾ തകർന്നു

ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ വെള്ളത്തിനടിയിലായി. മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായി. 2-3 ദിവസത്തേക്ക് തീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പ്രവചനം. ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ഇതുവരെ മാത്രം പതിനഞ്ചോളം വീടുകള്‍ തകര്‍ന്നതായും ഒരാള്‍ മരിച്ചതായും ദില്ലി അഗ്നിശമന സേന അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയില്‍ രാവിലെ 8.30നും 11.30നും ഇടയില്‍ 21.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. റിഡ്ജ് ഒബ്‌സര്‍വേറ്ററിയില്‍ 36.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൽഹി, യമുനാനഗർ, കുരുക്ഷേത്ര, കർണാൽ, അസന്ദ്, സഫിഡോൺ, പാനിപ്പത്ത്, ഗൊഹാന, ഗന്നൗർ, മെഹം, സോനിപത്, റോഹ്തക്, ഖാർഖോഡ, ഭിവാനി, ചാർഖി ദാദ്രി, മട്ടൻഹൈൽ, ജജ്ജാർ, കോസാലി തുടങ്ങിയ സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ  മഴ തുടരും. വടക്കൻ സംസ്ഥാനങ്ങളിലും അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക്  കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഇന്ത്യയിൽ മൺസൂൺ പൂർണ്ണമായും സജീവമാണ്. പഞ്ചാബിലും ഹരിയാനയിലും സമയത്തിന് മുമ്പേ മൺസൂൺ എത്തി. ഇന്നും നാളെയും ഇരു സംസ്ഥാനങ്ങളിലും യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More