ലീഗ് സെമിനാറിന് പോകരുതെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ കരച്ചിലായിരുന്നു- പരിഹാസവുമായി മുഹമ്മദ് റിയാസ്‌

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്ലീം ലീഗ് തീരുമാനിച്ചതിനുപിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ലീഗ് സെമിനാറിന് പോകരുതെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ കരച്ചിലായിരുന്നെന്നും ആ കണ്ണീര്‍ കാരണം കേരളത്തില്‍ വെളളപ്പൊക്കമുണ്ടാകുമോ എന്ന് തോന്നിപ്പോയെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു. സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലീഗായിരുന്നെന്നും അവരത് തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. 

'അയ്യോ അതിന് പോകരുതെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ കരച്ചിലായിരുന്നു. അല്ലെങ്കില്‍ തന്നെ മഴ കാരണം കേരളത്തില്‍ വെളളപ്പൊക്ക ഭീഷണിയാണ്. ചില കോണ്‍ഗ്രസ് നേതാക്കളുടെ കണ്ണീര്‍ കാരണം വെളളപ്പൊക്കമുണ്ടാകുമെന്നാണ് തോന്നിയത്. ഏക സിലില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎമ്മും ഇടതുപക്ഷവും എടുത്ത നിലപാട് ശരിയാണെന്ന് കേരളമാകെ അംഗീകരിക്കുന്നത് നമ്മള്‍ കാണും. കേരളം ഞങ്ങളെടുത്ത നിലപാടിനൊപ്പമാണ്'- മുഹമ്മദ് റിയാസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് ഇന്ന് വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലീം ലീഗെന്നും അതുകൊണ്ടുതന്നെ എല്ലാവരുമായും കൂടിച്ചേര്‍ന്ന് മാത്രമേ തീരുമാനമെടുക്കാനാവുകയുളളുവെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ഏക സിവില്‍ കോഡ് വിഷയത്തില്‍ ഒരടി മുന്നോട്ടുപോകാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 7 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More