രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ സജീവമായിരിക്കെ ആരാധകരെ കണ്ട് മടങ്ങിയ തമിഴ് നടന് വിജയ്ക്ക് ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ പിഴ. വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ അദ്ദേഹം രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ തെറ്റിച്ച് വാഹനം മുന്നോട്ടെടുത്തു. അതിന് 500 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയത്.
പനൈയൂരിലെ ഗസ്റ്റ് ഹൌസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ആരാധകര്‍ പിന്നാലെ കൂടിയതോടെയാണ് വിജയ് സിഗ്നല്‍ തെറ്റിച്ച് കാറുമായി പാഞ്ഞത്. സിഗ്നലുകളില്‍ വിജയ്യുടെ കാര്‍ നിര്‍ത്താതെ പോകുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഗതാഗത നിയമലംഘനത്തിന് പിഴയിട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിജയ് രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹം ശക്തമാക്കുന്ന നീക്കങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. 234 നിയോജക മണ്ഡലങ്ങളിലെ ആരാധക കൂട്ടായ്മ ഭാരവാഹികളുമായി ചെന്നൈയിൽവെച്ച് ഇന്നലെ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയിയുടെ രാഷ്ട്രീയ പ്രവേശം അടുത്ത വർഷം ഉണ്ടാകുമെന്നും 2026 ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.