ഡല്‍ഹി: ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി സംഘടനാ നേതാവ് ഉമര്‍ ഖാലിദിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. ഡല്‍ഹി സര്‍ക്കാര്‍ എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി നടപടി. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിയത്. എന്നാല്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഈ മാസം 24 ന് കേസ് വീണ്ടും പരിഗണിക്കും.
കൂടുതല്‍ സമയം ആവശ്യപ്പെട്ട സര്‍ക്കാര്‍ നടപടിയെ ഉമര്‍ ഖാലിദിന് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദ്യം ചെയ്തു. "കഴിഞ്ഞ രണ്ടുവര്‍ഷവും 11 മാസവുമായി ഒരാള്‍ ജയിലില്‍ കഴിയുകയാണ്. ഇതൊരു ജാമ്യാപേക്ഷയാണ്. എന്താണ് നിങ്ങള്‍ക്ക് എതിര്‍ സത്യവാങ്മൂലം നല്‍കാനുള്ളത്"- കപില്‍ സിബല്‍ ചോദിച്ചു. ഇതേ തുടര്‍ന്ന് അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചെങ്കിലും പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. പൊലീസ് നിലപാടിനെ അതൃപ്തിയോടെ അംഗീകരിച്ച കോടതി കേസ് ഈ മാസം 24 ന് പരിഗണിക്കാനായി കേസ് മാറ്റുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന കുറ്റം ചുമത്തിയ ഉമര്‍ ഖാലിദിനെ യു എ പി എ ചുമത്തിയാണ് 2020 സെപ്റ്റംബര്‍ 13 ന് അറസ്റ്റുചെയ്തത്. തലസ്ഥാന നഗരത്തില്‍ മതവികാരം ആളിക്കത്തിച്ച് കലാപം നടത്താന്‍ ഗൂഡാലോചന നടത്തി എന്നതായിരുന്നു കുറ്റം. അന്നുമുതല്‍ ജയിലില്‍ കഴിയുകയാണ്. യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.