ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം: പ്രായം കുറക്കുന്നതിനെക്കുറിച്ച് ആലോചിക്കണം- മുംബൈ ഹൈക്കോടതി

മുംബൈ: ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് നിശ്ചയിച്ച പ്രായം കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്ന് മുംബൈ ഹൈക്കോടതി. ഇതില്‍ പല രാജ്യങ്ങളും കുറവ് വരുത്തിയിട്ടുണ്ട് എന്നും ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട് എന്നും കോടതി അഭിപ്രായപ്പെട്ടു. ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള അവകാശം പോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കൌമാര പ്രായക്കാരുടെ ആവശ്യവും ഒരുപോലെ പരിഗണിക്കപ്പെടേണ്ടതുണ്ട്- ജസ്‌റ്റിസ് ഭാരതി ഡാംഗ്രെ പറഞ്ഞു.

ലൈംഗിക അതിക്രമ കേസില്‍ യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പ്രഖ്യാപനത്തിനിടെയായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. നാലുവര്‍ഷം മുന്‍പ് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ പെട്ട 25 കാരനെ കോടതി കുറ്റവിമുക്തനാക്കി. പരസ്പര സമ്മതത്തോടെയാണ് ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്ന 17 കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. വിവാഹപ്രായവും ലൈംഗിക ബന്ധത്തിനുള്ള അവകാശവും വേര്‍തിരിച്ചു കാണേണ്ടതുണ്ട്- കോടതി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്ത് 2012 വരെ ലൈംഗിക ബന്ധത്തിനുള്ള മിനിമം പ്രായം പതിനാറ് വയസ്സായിരുന്നു. പോക്സോ നിയമമാണ് പ്രായ പരിധി 18 ആക്കി ഉയര്‍ത്തിയത്. പല വിദേശ രാജ്യങ്ങളിലും ഇത് 14 മുതല്‍ 16 വരെ വയസ്സാണ്. ലൈംഗികത വിവാഹത്തിന്റെ പരിധിയില്‍ പരിഗണിക്കപ്പെടേണ്ട കാര്യമല്ല. ഇക്കാര്യം രാജ്യത്തെ നീതിന്യായ സംവിധാനവും സമൂഹവും ഗൌരവമായി എടുക്കേണ്ടതുണ്ട്‌ എന്നും കോടതി അഭിപ്രായപ്പെട്ടു. 

Contact the author

National Desk

Recent Posts

National Desk 23 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More