ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎല്‍എ ഡികെ ശിവകുമാര്‍; ആസ്തി 1413 കോടി

ബംഗളുരു: രാജ്യത്തെ ഏറ്റവും ധനികനായ എംഎല്‍എ കോണ്‍ഗ്രസിന്റെ ഡികെ ശിവകുമാര്‍ ആണെന്ന് റിപ്പോര്‍ട്ട്. 1413 കോടി രൂപയുടെ ആസ്തിയാണ് ഡികെ ശിവകുമാറിനുളളത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍ഇഡബ്ല്യു) എന്നീ സന്നദ്ധ സംഘടനകളാണ് കണക്ക് പുറത്തുവിട്ടത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമ ബംഗാളില്‍നിന്നുളള നിര്‍മ്മല്‍ കുമാര്‍ ധാരയാണ് ഏറ്റവും ദരിദ്രനായ എംഎല്‍എ. ബാധ്യതകളൊന്നുമില്ലാത്ത ഇദ്ദേഹത്തിന് 1700 രൂപ മാത്രമാണ് സമ്പാദ്യമായുളളത്. 28 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4001 സിറ്റിംഗ് എംഎല്‍എമാരുടെ സ്വത്തുവിവരങ്ങള്‍ താരതമ്യം ചെയ്താണ് സംഘടനകള്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. 

രാജ്യത്തെ സമ്പന്നരായ എംഎല്‍എമാരുടെ പട്ടികയില്‍ ആദ്യത്തെ മൂന്ന് എംഎല്‍എമാരും കര്‍ണാടകയില്‍നിന്നുളളവരാണ്. 127 കോടി രൂപ ആസ്തിയുളള കെ എച്ച് പുട്ടസ്വാമി ഗൗഡയാണ് രണ്ടാംസ്ഥാനത്ത്, 1,156 കോടി രൂപ ആസ്തിയുളള പ്രിയ കൃഷ്ണയാണ് മൂന്നാംസ്ഥാനത്ത്. പട്ടികയിലെ ആദ്യപത്തില്‍ നാലുപേര്‍ കോണ്‍ഗ്രസുകാരും മൂന്നുപേര്‍ ബിജെപിക്കാരുമാണ്. റിപ്പോര്‍ട്ട് പ്രകാരം ആദ്യ ഇരുപത് പേരില്‍ 12 പേരും കര്‍ണാടകയിലെ നേതാക്കളാണ്. കര്‍ണാടകയില്‍നിന്നുളള 32 എംഎല്‍എമാര്‍ ശതകോടീശ്വരന്മാരാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കര്‍ണാടകയിലെ രാഷ്ട്രീയ നേതാക്കള്‍ മുന്നിലാണെന്നും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തെ 62 ശതമാനം എംഎല്‍എമാരും ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, താന്‍ അതിസമ്പന്നനുമല്ല, ദരിദ്രനുമല്ലെന്നാണ് ഡികെ ശിവകുമാര്‍ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്. തന്റെ ദീര്‍ഘകാലത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ സമ്പാദ്യമെന്നും അത് വ്യക്തിപരമായ കാര്യമാണെന്നും അങ്ങനെ തന്നെ അത് തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. ഡികെ ശിവകുമാര്‍ ഒരു ബിസിനസുകാരന്‍ കൂടിയാണെന്നും അദ്ദേഹത്തിന് ഇത്ര സ്വത്തുളളതില്‍ തെന്നൊന്നുമില്ലെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദ് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 11 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More