ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്ന ബിനോയ് വിശ്വം എംപിയുടെ സ്വകാര്യ ബില്ലിന് അവതരണാനുമതി

ഡല്‍ഹി: ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുളള ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയില്‍ അവതരണാനുമതി ലഭിച്ചു. അടുത്ത മാസം ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കും. കൊളോണിയല്‍ സംസ്‌കാരത്തിന്റെ ബാക്കിപത്രമാണ് ഗവര്‍ണര്‍ പദവിയെന്നും ജനാധിപത്യസംവിധാനത്തില്‍ ആ പദവി ആവശ്യമില്ലെന്നും സ്വകാര്യ ബില്ലില്‍ പറയുന്നു.

ഗവര്‍ണര്‍ പദവി സര്‍ക്കാരിന് ഭാരിച്ച ചെലവാണ് വരുത്തിവയ്ക്കുന്നതെന്നും ബില്ലില്‍ പറയുന്നുണ്ട്. കേരളവും തമിഴ്‌നാടുമുള്‍പ്പെടെയുളള ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള പോര് രൂക്ഷമാകുന്നതിനിടെയാണ് ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് 2020-ല്‍ ടിഎന്‍ പ്രതാപന്‍ എംപി ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു.ഗവര്‍ണര്‍മാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ബില്ലിനും നരബലി ഉള്‍പ്പെടെയുളള അന്ധവിശ്വാസങ്ങള്‍ നിരോധിക്കണമെന്നുമുളള സ്വകാര്യബില്ലിനും അവതരണാനുമതി ലഭിച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More