അവസാന പ്രതീക്ഷയാണ്; മണിപ്പൂര്‍ വിഷയത്തില്‍ രാഷ്ട്രപതിക്ക് കത്തയച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

റാഞ്ചി: മണിപ്പൂര്‍ വിഷയത്തില്‍ ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും മൗനം പാലിക്കുകയാണെന്നും രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആവശ്യപ്പെടുന്നത്. മണിപ്പൂര്‍ കത്തുന്ന സമയത്ത് പ്രതീക്ഷയുടെ അവസാന സ്രോതസായാണ് രാഷ്ട്രപതിയെ കാണുന്നതെന്നും ക്രൂരതയ്ക്കുനേരെയുളള നിശബ്ദതയാണ് ഏറ്റവും വലിയ കുറ്റകൃത്യമെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നമ്മുടെ സഹോദരങ്ങളെ അതിക്രൂരമായാണ് അക്രമികള്‍ കൈകാര്യം ചെയ്യുന്നത്. അത് അനുവദിക്കാന്‍ നമുക്കാവില്ല. മണിപ്പൂര്‍ സുഖംപ്രാപിക്കണം. ഒരു രാഷ്ട്രമെന്ന നിലയില്‍ നാം അവരെ സഹായിക്കണം. സംസ്ഥാനത്ത് സമാധാനവും നീതിയും ഐക്യവും ഉറപ്പാക്കപ്പെടണം. സ്വന്തം ജനതയെ സംരക്ഷിക്കുന്നതിലും അക്രമം ഇല്ലാതാക്കുന്നതിലും മണിപ്പൂര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.'- ഹേമന്ത് സോറന്‍ കത്തില്‍ പറയുന്നു.

ക്രമസമാധാനത്തിന്റെ പൂര്‍ണമായ തകര്‍ച്ചയാണ് മണിപ്പൂരില്‍ കാണാന്‍ കഴിയുന്നതെന്നും വംശീയ വിദ്വേഷം അഗാധമായ വിഷമമുണ്ടാക്കുന്നുവെന്നും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 17 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More