കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാനായി കെപിസിസി സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച്ച വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം അയ്യങ്കാളി പരിപാടി നടക്കുക. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പരിപാടിയുടെ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് മുഖ്യമന്ത്രിയെ ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കാനായി ക്ഷണിച്ചത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.

കേരളാ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് എതിര്‍പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടിയില്‍ മറ്റൊരു പാര്‍ട്ടിയുടെ പ്രധാന അംഗം പങ്കെടുക്കുന്നത്. അനുസ്മരണ ചടങ്ങിലേക്ക് കക്ഷി നേതാക്കളെ മാത്രം ക്ഷണിക്കാനായിരുന്നു കെപിസിസി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെക്കൂടി ക്ഷണിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര കടന്നുപോയ എംസി റോഡ് ഉമ്മന്‍ചാണ്ടി റോഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര സമാനതകളില്ലാത്തതായിരുന്നെന്നും റോഡ് യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടി റോഡായി മാറുന്ന രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും വി എം സുധീരന്‍ പറഞ്ഞു. എംസി റോഡ് ഇനി ഒസി റോഡ് എന്നറിയപ്പെടുന്നതാണ് ഉചിതമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More