നോയിഡ: എലിയെ ബൈക്ക് കയറ്റിക്കൊന്നതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. നോയിഡയിലെ മാമുറയില്‍ ബിരിയാണിക്കട നടത്തുന്ന സൈനുല്‍ ആബ്ദീന്‍ (24) എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരനെ ആള്‍ക്കൂട്ടം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഒരു മാസം മുന്‍പാണ് സൈനുല്‍ റോഡിനു കുറുകെ വന്ന എലിയെ ബൈക്ക് കയറ്റി കൊന്നത്. ബൈക്ക് പല തവണ കേറ്റി ഇയാള്‍ എലിയെ കൊല്ലുന്നതിന്റെ വീഡിയോ അടുത്തുളള കെട്ടിടത്തില്‍നിന്ന് ഒരാള്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ വൈറലായതോടെ ഒരു സംഘം വീട്ടില്‍ കയറി സൈനുലിന്റെ സഹോദരനെ മര്‍ദ്ദിക്കുകയായിരുന്നു. അതിനുപിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'വീഡിയോയില്‍ കണ്ടയാള്‍ സൈനുല്‍ ആബ്ദിനാണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 290 പ്രകാരം കേസെടുത്തിട്ടുണ്ട്. ജൂലൈ 23-നാണ് അറസ്റ്റ് ചെയ്തത്'-എസ് ഐ വിനീത് കുമാര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ അറസ്റ്റ് നടപടി പിന്‍വലിച്ച് അദ്ദേഹത്തെ വെറുതെ വിടാന്‍ ഗൗതം ബുദ്ധ നഗര്‍ പൊലീസ് കമ്മീഷണര്‍ ലക്ഷ്മി സിംഗ് ഉത്തരവിട്ടു. എലിയെ കൊന്നതിനല്ല, ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനാണ് സൈനുലിനെ അറസ്റ്റ് ചെയ്തത് എന്നാണ് പിന്നീട് പൊലീസ് നല്കിയ വിശദീകരണം.