ലഹരിമരുന്നു കേസുകളില്‍ ഇനി പരോള്‍ അനുവദിക്കില്ല; ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് വിതരണവും ഉപയോഗവും വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച ജയില്‍ ചട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് ലഹരി മരുന്ന് കേസില്‍ പിടിക്കപ്പെട്ട് ജയിലിലാകുന്നവര്‍ക്ക് ഇനിമേല്‍ പരോള്‍ അനുവദിക്കില്ല. അടിയന്തിര പരോള്‍ പോലും വിലക്കുന്നതാണ് പുതിയ ഭേദഗതി. 

നേരത്തെ ലഹരിമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ തടവുകാര്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് പരോള്‍ അനുവദിക്കപ്പെട്ടത്. എന്നാല്‍ ഇതിനെയടക്കം മറികടക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ലഹരിക്കേസുകളില്‍ നിയമപ്രകാരമുള്ള ശിക്ഷാ കാലാവധി അവസാനിക്കുന്നതുവരെ സമൂഹത്തില്‍ നിന്ന് കുറ്റവാളികളെ മാറ്റിനിര്‍ത്തുക എന്നതാണ് പുതിയ ഭേദഗതികൊണ്ട് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കേരളാ ജയിലുകളും സംശുദ്ധീകരണ സന്മാര്‍ഗീക സേവനങ്ങളും എന്ന 2014 ലെ ചട്ടങ്ങള്‍ ആണ് ഇപ്പോള്‍ ഭേദഗതിക്ക് വിധേയമാക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളിലും യുവാക്കളിലും ലഹരിമരുന്ന് ഉപയോഗം വളരേയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരോള്‍ അനുവദിച്ചാല്‍ അവര്‍ വീണ്ടും അതേ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതായാണ് സ്ഥിതിവിവരകണക്കുകള്‍ സൂചിപ്പിക്കുന്നത് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിക്ക് കാരണമായി പറയുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More