മണിപ്പൂര്‍: പാര്‍ലമെന്‍റില്‍ പ്രതിപക്ഷം കറുപ്പണിഞ്ഞ് പ്രതിഷേധിക്കുന്നു

ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിരോധം കടുപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷ ഐക്യമുന്നണിയായ  ‘ഇന്ത്യ’ എല്ലാ അംഗങ്ങളോടും പാര്‍ലമെന്‍റ് സെഷനില്‍ കറുപ്പണിഞ്ഞുകൊണ്ട് എത്താന്‍ ആവശ്യപ്പെട്ടതുപ്രകാരം ഇരു സഭകളിലും പ്രതിപക്ഷാംഗങ്ങള്‍ കറുപ്പ് വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്. പ്രധാനമന്ത്രി മറുപടി പറയണമെന്ന ഉറച്ച നിലപാടെടുത്ത പ്രതിപക്ഷം ഇന്നും സഭയില്‍ പ്രതിഷേധം ശക്തമാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ടുമണിവരെ നിര്‍ത്തിവെച്ചു.  

മോദി സര്‍ക്കാരിനെതിരെ ‘ഇന്ത്യ’ നല്‍കിയ അവിശ്വാസപ്രമേയ നോട്ടിസിന് ലോക്സഭയിൽ സ്പീക്കര്‍ ഒം ബിര്‍ള അനുമതി നല്‍കിയെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല. ഡല്‍ഹിയുമായി ബന്ധപ്പെട്ട വിവാദ ഓര്‍ഡിനന്‍സ് പരിഗണിച്ചതിന് ശേഷം അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്താല്‍ മതിയെന്നാണ് ഭരണപക്ഷത്തുനിന്നുള്ള ധാരണ എന്നാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ച് വരുന്ന പത്തുദിവസത്തിനകം പ്രമേയം ചർച്ച ചെയ്യാനുള്ള തീയതി കക്ഷിനേതാക്കളുമായി സംസാരിച്ചു തീരുമാനിക്കുമെന്ന് സ്പീക്കര്‍ ഒം ബിര്‍ള വ്യതമാക്കിയിട്ടുണ്ട്.

കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽനിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസപ്രമേയ നോട്ടിസ് നൽകിയത്. ചട്ടം 198 പ്രകാരം ശൂന്യവേളയിലാണ് ഗൗരവ് ഗൊഗോയ് അവിശ്വാസപ്രമേയത്തിന് അനുമതി തേടിയത്. പിന്തുണക്കുന്നവര്‍ എഴുന്നേറ്റുനിൽക്കണമെന്ന സ്പീക്കറുടെ ആവശ്യപ്രകാരം പ്രതിപക്ഷ ബെഞ്ചിലെ നൂറ്റിനാൽപതോളം പേർ എഴുന്നേറ്റു നില്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് സ്പീക്കര്‍ അവിശ്വാസപ്രമേയത്തിന് അനുമതി നല്‍കുന്നതായി പ്രഖ്യാപിച്ചത്.

Contact the author

National

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More