കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി കേന്ദ്ര സൃഷ്ടി- തോമസ്‌ ഐസക്

തിരുവനന്തപുരം: കേരളം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിന്‍റെ സൃഷ്ടിയാണെന്ന് മുന്‍ ധനകാര്യ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഡോ. ടി എം തോമസ്‌ ഐസക് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പാലം വലിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തിന് ഇപ്പോഴത്തെ പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നു. അര്‍ഹമായ വായ്പകള്‍ എടുക്കാന്‍ അനുവദിക്കാതെ സംസ്ഥാനത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരും ബി ജെ പിയും ശ്രമിക്കുന്നത് എന്നും തോമസ്‌ ഐസക് പറഞ്ഞു.

 കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ വായ്പകള്‍ അനുവദിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന് 3% വായ്പയെടുക്കാന്‍ അനുമതിയുണ്ട്‌. അതുകൊണ്ടാണ് വായ്പാ പരിധി വെട്ടിക്കുറച്ച നടപടിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ജനങ്ങള്‍ക്കെതിരെ യുദ്ധ പ്രഖ്യാപനമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തുന്നത്. ഇതിനെതിരെ ജനരോഷം ഉയര്‍ന്നുവരേണ്ടതുണ്ട് എന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More