കൊച്ചി: ചലച്ചിത്ര സംഗീത മേഖലയില്‍ തനിക്കെതിരെ ശക്തമായ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംഗീത സംവിധായകന് എം ജയചന്ദ്രന്. ആ ലോബി കാരണം തന്നെ ഒട്ടേറെ ചിത്രങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നും സിനിമയില്‍ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് താനെന്നും എം ജയചന്ദ്രന് പറഞ്ഞു. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
'സംഗീതത്തോടുളള സ്നേഹമാണ് ഇത്തവണയും എന്നെ സംസ്ഥാന പുരസ്കാരത്തിനര്‍ഹനാക്കിയത്. മുന്‍പും സംസ്ഥാന പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങാനുളള ഭാഗ്യമുണ്ടായി. സംഗീതത്തിന് വലിയ അദൃശ്യശക്തിയുളളതായി ഞാന്‍ വിശ്വസിക്കുന്നുണ്ട്. വിവാദങ്ങള്‍ക്കുപിന്നാലെ പോകുന്നില്ല. ഞാന്‍ ഒരു ലോബിയുടെയും ഭാഗമല്ല. പക്ഷെ സിനിമയില്‍ ഒരു ശക്തമായ ലോബിയുണ്ട്. അവര്‍ കാരണം പല സിനിമകളില്‍നിന്നും എന്നെ ഒഴിവാക്കിയിട്ടുമുണ്ട്. അടുത്ത കാലത്തുപോലും അങ്ങനെ സംഭവിച്ചു. പക്ഷെ ഈശ്വരന്റെ ലോബി എനിക്കൊപ്പമാണ്. അതിന്റെ തെളിവാണ് ഇത്തവണത്തെ പുരസ്കാര നേട്ടം. സിനിമയില്‍ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്കായി ഒരു പാതയുണ്ട്. ഞാന്‍ അതിലൂടെ മുന്നോട്ടുനീങ്ങും'-എം ജയചന്ദ്രന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുത്തത് എം ജയചന്ദ്രനെയായിരുന്നു. ആയിഷ, പത്തൊമ്പതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കായിരുന്നു പുരസ്കാരം. പത്തൊമ്പതാം നൂറ്റാണ്ടിയെ മലില്പ്പീലി ഇളകുന്നു കണ്ണാ എന്ന ഗാനത്തിന് മൃദുലാ വാര്യരെ മികച്ച ഗായികയായും തെരഞ്ഞെടുത്തിരുന്നു.