'മിണ്ടാതിരുന്നിന്നോ, അല്ലെങ്കില്‍ വീട്ടില്‍ ഇഡി വരും'; ലോക്‌സഭയില്‍ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ സംസാരിക്കുന്ന കക്ഷികളെ സി ബി ഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആരോപണം പ്രതിപക്ഷം ഏറെ നാളായി ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ, മിണ്ടാതിരുന്നില്ലെങ്കില്‍ ഇഡി നിങ്ങളുടെ വീട്ടിലും വരുമെന്ന് പ്രതിപക്ഷ എംപിമാരെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ഡല്‍ഹി സര്‍വീസസ് ബില്ലില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് സംഭവം. തന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷ എംപിമാരെയാണ് മീനാക്ഷി ലേഖി ഭീഷണിപ്പെടുത്തിയത്. 'മിണ്ടാതിരിക്കൂ. അല്ലെങ്കില്‍ നിങ്ങളുടെ വീട്ടിലും ഇഡി വരും'-എന്നാണ് ചിരിച്ചുകൊണ്ട് മീനാക്ഷി ലേഖി പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രമന്ത്രിയുടെ ഭീഷണിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് തെളിയിക്കുന്നതാണ് മീനാക്ഷി ലേഖിയുടെ പ്രസ്താവനയെന്ന് എന്‍സിപി വക്താവ് ക്ലൈഡ് ക്രാസ്‌റ്റോ പറഞ്ഞു. ലോക്‌സഭയില്‍ നടത്തിയ പ്രസ്താവന മുന്നറിയിപ്പാണോ അതോ ഭീഷണിയാണോ എന്ന് മീനാക്ഷി ലേഖി വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് ആവശ്യപ്പെട്ടു. 

കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഞെട്ടലുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇഡിയെ ഉപയോഗിക്കുമെന്ന് മന്ത്രിമാര്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുളളതെന്നും ടിഎംസി വക്താവ് സാകേത് ഘോകലെ പ്രതികരിച്ചു.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More