ക്വിറ്റ് ഇന്ത്യ സമരമൊക്കെ മറന്നവരെ അത് ഓര്‍മിപ്പിക്കാനായത് 'ഇന്ത്യ'യുടെ വിജയം- ഖാര്‍ഗെ

ഡല്‍ഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യെ പരിഹസിച്ച് ക്വിറ്റ് ഇന്ത്യ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. 75 വര്‍ഷമായി ക്വിറ്റ് ഇന്ത്യാ സമരത്തെക്കുറിച്ച് ഓര്‍ക്കാത്തവര്‍ ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നത് തന്നെ 'ഇന്ത്യ'യുടെ വിജയമാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി മോദി രാജ്യത്ത് നെഗറ്റീവ് പൊളിറ്റിക്‌സാണ് കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. 

'കഴിഞ്ഞ മൂന്നുമാസമായി മണിപ്പൂരില്‍ കലാപം നടക്കുന്നു, അത് നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കായിട്ടില്ല. നിങ്ങളുടെ വിഭജന രാഷ്ട്രീയം ജനങ്ങള്‍ തമ്മില്‍ പോരടിക്കുന്നതിലേക്കും ആഭ്യന്തരയുദ്ധം പോലുളള സാഹചര്യങ്ങളിലേക്കും രാജ്യത്തെ നയിച്ചു. 150-ലധികം ആളുകള്‍ അവിടെ കൊല്ലപ്പെട്ടു. പതിറ്റാണ്ടുകളായി കലാപങ്ങളൊന്നുമില്ലാതെ സമാധാനപരമായി പോകുന്ന സ്ഥലമാണ് ഹരിയാന. അവിടം നിങ്ങളും സംഘപരിവാറും ചേര്‍ന്ന് കലാപഭൂമിയാക്കി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നിങ്ങള്‍ രാജ്യത്തിന് നല്‍കിയത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും സാമ്പത്തിക അസമത്വവും ദാരിദ്രവും ദളിത് പീഡനവും സാമൂഹിക അനീതിയും മാത്രമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം മോദി ദിവസവും ഉദ്ഘാടനം ചെയ്യാനുളള പരിപാടി കണ്ടെത്തുകയാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊതുജനങ്ങള്‍ നിരാശരാണ്. നിങ്ങളുടെ പൂര്‍വ്വികര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചവരാണ്. ക്വിറ്റ് ഇന്ത്യയെ എതിര്‍ത്തവരാണ്, ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നവരാണ്, ത്രിവര്‍ണ പതാകയെ എതിര്‍ത്തവരാണ്. സ്വാതന്ത്ര്യം ലഭിച്ച് 52 വര്‍ഷമായിട്ടും ദേശീയപതാക ഉയര്‍ത്താത്തവരാണ്. 75 വര്‍ഷം ഓര്‍ക്കാതിരുന്ന ക്വിറ്റ് ഇന്ത്യ നിങ്ങള്‍ക്ക് ഇപ്പോള്‍ ഓര്‍മ വരുന്നത് ഇന്ത്യയുടെ വിജയമാണ്. ഇന്ത്യ വിജയിക്കും'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു. 

അഴിമതിയും കുടുംബവാഴ്ച്ചയും ഇന്ത്യയ്ക്ക് പുറത്തുപോകേണ്ട സമയമായെന്നും ക്വിറ്റ് ഇന്ത്യാ സമരത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് അഴിമതിയുടെയും രാജവാഴ്ച്ചയുടെയും പ്രീണനത്തിന്റെയും സ്ഥാനം ഇന്ത്യയ്ക്ക് പുറത്താണെന്ന് രാജ്യം ഒന്നടങ്കം പറയുകയാണ് എന്നുമാണ് നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞത്.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More