എതിരേ മത്സരിക്കുന്നത് 'ഇന്ത്യ'യാണ്, തെരഞ്ഞെടുപ്പില്‍ മോദി നിഷ്പ്രഭനാവും- കല്‍പ്പറ്റ നാരായണന്‍

വയനാട്: എതിരേ മത്സരിക്കുന്നത് ഇന്ത്യയാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ മോദി നിഷ്പ്രഭനാവുമെന്നും കവിയും എഴുത്തുകാരനുമായ കല്‍പ്പറ്റ നാരായണന്‍. രാഹുല്‍ ഗാന്ധി യോഗ്യതയുടെ പ്രതീകമാണെന്നും സുപ്രീംകോടതിയില്‍നിന്ന് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വിധി വന്നപ്പോള്‍ ജനാധിപത്യ വിശ്വാസികളായ എല്ലാവരും കുറ്റമറ്റവരും യോഗ്യരുമായി തീര്‍ന്നെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. മണിപ്പൂരില്‍ നടക്കുന്ന കലാപത്തിനെതിരെ കല്‍പ്പറ്റ മണ്ഡലത്തിലെ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനാധിപത്യ സാംസ്‌കാരിക പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'സ്തീകള്‍ നിര്‍ഭയം പുറത്തിറങ്ങി നടന്നിരുന്ന മണിപ്പൂരില്‍ ഇപ്പോള്‍ സ്ത്രീകള്‍ അപമാനഭാരത്താല്‍ പുറത്തിറങ്ങാന്‍ കഴിയാതെ അഭയാര്‍ത്ഥി ക്യാംപുകളില്‍ ജീവിക്കുകയാണ്. ഇന്ത്യയില്‍ പ്രതിരോധത്തിന്റെ വെളിച്ചം കണ്ടുതുടങ്ങിയപ്പോള്‍ അതില്ലാതാക്കാന്‍ വംശീയവെറുപ്പുണ്ടാക്കുകയാണ് ആര്‍എസ്എസ്. അടുത്ത തെരഞ്ഞെടുപ്പോടെ ആര്‍എസ്എസിന്റെ നാസിസം അവസാനിക്കും'- കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.

വിയോജിക്കുക എന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും അതുമാത്രമേ രാഹുല്‍ ഗാന്ധി ചെയ്തുളളുവെന്നും അദ്ദേഹം പറഞ്ഞു. ഏത് അടിച്ചമര്‍ത്തലുകള്‍ക്കും അതിനേക്കാള്‍ വലിയ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടെന്നും രാഹുല്‍ ഗാന്ധി യോഗ്യതയുടെ പ്രതീകമാണെന്നും കല്‍പ്പറ്റ നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More