മൂന്നുവര്‍ഷം കൊണ്ട് കേരളം പട്ടിണിയില്ലാത്തവരുടെ നാടായി മാറും- എം വി ഗോവിന്ദന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് കേരളം പട്ടിണിയില്ലാത്തവരുടെ നാടായി മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ത്യയില്‍ ഏറ്റവും കുറവ് പട്ടിണിയുളള സംസ്ഥാനം കേരളമാണെന്നും മൂന്നുവര്‍ഷത്തിനുളളില്‍ കേരളത്തെ പട്ടിണിയില്ലാത്തവരുടെ നാടാക്കി മാറ്റാനുളള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം ഊരൂട്ടമ്പലം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ചുനല്‍കുന്ന സ്‌നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇന്ത്യയില്‍ ഏറ്റവും കുറവ് പട്ടിണിയുളള സംസ്ഥാനമാണ് കേരളം. നീതി ആയോഗിന്റെ കണക്കാണിത്. 0.7 ശതമാനമായിരുന്നു ഈ കണക്കെടുക്കുമ്പോഴുളള പദ്ധതി. ഇപ്പോഴത് 0.5 ശതമാനമാണ്. ഉത്തരേന്ത്യയിലൊക്കെ നാല്‍പ്പത് ശതമാനമൊക്കെയാണ് പട്ടിണി. കേരളത്തില്‍ 64006 കുടുംബങ്ങളാണ് അതിദരിദ്രരായുളളത്. ഈ ഗവണ്‍മെന്റിന്റെ കാലാവധി പൂര്‍ത്തിയാക്കുംമുന്‍പ് കേരളത്തില്‍ അതിദരിദ്രരില്ലാത്ത സാഹചര്യത്തിലേക്ക് നാം വളരണം'- എം വി ഗോവിന്ദന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിലെ മൂന്നര ലക്ഷം ദരിദ്രര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വീടുവെച്ചു നല്‍കിയെന്നും അതിദരിദ്രരായ കുടുംബങ്ങളെയാണ് സിപിഎം ദത്തെടുത്തിട്ടുളളതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 'മോദി സര്‍ക്കാര്‍ ദത്തെടുത്തത് അംബാനിയെയും അദാനിയെയുമാണ്. ഭൂമിയുളള ഒന്നരലക്ഷം പേര്‍ക്ക് വീട് വേണം. ഭൂമിയും വീടുമില്ലാത്ത ആളുകളുണ്ട്. 3,42,000 പേര്‍ക്ക് സ്വന്തമായി ഭൂമിയും വീടുമില്ല. എല്ലാവര്‍ക്കും ഭൂമിയെന്ന ആശയം ബിജെപിക്ക് ചിന്തിക്കാന്‍ പോലുമാവില്ല. 5 ലക്ഷത്തിനടുത്ത് ജനങ്ങള്‍ക്ക് വീടുണ്ടാക്കി നല്‍കാനുളള ബാധ്യതയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുളളത്'- എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More