ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിന് പുറപ്പെട്ട ഗാന്ധിജിയുടെ കൊച്ചുമകനെ പൊലീസ് തടവിലാക്കി

മുംബൈ: ക്വിറ്റ് ഇന്ത്യാ ദിനാചരണത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ മഹാത്മാഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധിയെ പൊലീസ് തടവിലാക്കി. ഇക്കാര്യം തുഷാര്‍ ഗാന്ധി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 'സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, ക്വിറ്റ് ഇന്ത്യാ ദിനം ആചരിക്കാന്‍ പുറപ്പെട്ടതിന് ഒരാളെ തടവിലാക്കിയിരിക്കുന്നു. ചരിത്രത്തില്‍ ഈ ദിനത്തിലാണ് എന്റെ മുത്തശ്ശന്‍ ബാപ്പുവിനെയും മുത്തശ്ശി കസ്തൂര്‍ബാ ഗാന്ധിയെയും ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. അവരെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു'- തുഷാര്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തെ പൊലീസ് പിന്നീട് വിട്ടയച്ചു. 

'1942 ഓഗസ്റ്റ് 9-ന് പുലര്‍ച്ചെ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെയും കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളെയും കൊളോണിയല്‍ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു പൊതുറാലിയില്‍ ബാപ്പുവിന്റെ സന്ദേശം വായിച്ചതിനും നിരോധന ഉത്തരവുകള്‍ ലംഘിച്ചതിനും അന്ന് ഉച്ചയോടെ കസ്തൂര്‍ബയെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്റെ പൂര്‍വ്വികരെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു'- തുഷാര്‍ ഗാന്ധി മറ്റൊരു ട്വീറ്റില്‍ കുറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, തുഷാര്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത മഹാരാഷ്ട്ര പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഇന്ത്യ വിടുക (ക്വിറ്റ് ഇന്ത്യ) എന്നതിനു പകരം ഇന്ത്യയെ നിശബ്ദമാക്കുക (ക്വയറ്റ് ഇന്ത്യ)യാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More