സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് നടപ്പിലാക്കുന്നത് ആലോചനയിലെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് നടപ്പിലാക്കുന്ന കാര്യം ആലോചനയിലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുന്നതിനാൽ ലോഡ് ഷെഡ്ഡിംഗ് നടപ്പിലാക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും മഴ കുറഞ്ഞത് വൈദ്യുതി ഉൽപ്പാദനത്തിന് തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു.

'മഴ കുറഞ്ഞത് വൈദ്യുതി ഉദ്പ്പാദനത്തിന് വലിയ തിരിച്ചടിയായി. പുറത്തുനിന്ന് അധിക വൈദ്യുതി വാങ്ങുന്നതിനുളള പദ്ധതി റദ്ദ് ചെയ്തത് പ്രസിസന്ധി വർധിപ്പിച്ചു. പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി വർധിപ്പിക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുളളത്. വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് അനുസരിച്ച് വൈദ്യുതി നിരക്കും ഉയരും. ഇത് ജനങ്ങളെ സാരമായി ബാധിക്കും. ജലവൈദ്യുത പദ്ധതികൾക്ക് തുടക്കംകുറിക്കുകയല്ലാതെ ഈ പ്രതിസന്ധി മറികടക്കാൻ മറ്റ് വഴികളില്ല'- മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെഎസ്ഇബിയിൽ പുനസംഘടനയോടൊപ്പം ജീവനക്കാരെ കുറയ്‌ക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നൂതന സാങ്കേതിക വിദ്യകൾ വരുമ്പോൾ 'മാൻ പവർ' കുറക്കേണ്ടത് ഏത് സ്ഥാപനത്തിന്റെയും നിലനിൽപ്പിന് ആവശ്യമാണെന്നും യാഥാർത്ഥ്യം ഉൾക്കൊളളാൻ സർവ്വീസ് സംഘടനകളും പെൻഷൻകാരും ജനങ്ങളും തയാറാകണമെന്നും മന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More