സര്‍ക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെയെല്ലാം ഭയപ്പെടുത്തുകയാണ്, വേട്ടയാടിയാലും പിന്നോട്ടില്ല- മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടുന്ന എല്ലാവരെയും വേട്ടയാടുകയാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അന്വേഷണത്തെ താന്‍ ഭയപ്പെടുന്നില്ലെന്നും വേട്ടയാടിയാലും മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടുവയ്ക്കില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക വെച്ച കേസില്‍ ഹര്‍ഷിന ആരംഭിച്ച ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയുടെയും സുഹൃത്തായ മോദിയുടെയും കയ്യിലാണ് രാജ്യത്തെ മുഴുവന്‍ അന്വേഷണ ഏജന്‍സികളും എന്നും സര്‍ക്കാരിനെതിരായ ഒരു കേസിലും അന്വേഷണം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

'ഏത് അന്വേഷണത്തെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. വിജിലന്‍സ് കേസുകൊണ്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ട. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിയാലും മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടെടുക്കില്ല. പൊതുസമൂഹത്തിന്റെ പിന്തുണ എനിക്കുണ്ട്. ഏത് അന്വേഷണവും നടന്നോട്ടെ. ഞാന്‍ ഭയപ്പെടില്ല'- മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മാത്യു കുഴല്‍നാടന്‍ ചിന്നക്കനാലില്‍ നികുതിവെട്ടിപ്പും കളളപ്പണം വെളുപ്പിക്കലും നടത്തിയെന്ന ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണത്തിനൊരുങ്ങുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചിന്നക്കനാലില്‍ വാങ്ങിയ സ്ഥലത്തെക്കുറിച്ച് നല്‍കിയ കണക്കുകളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആറുകോടിയിലധികം വിലമതിക്കുന്ന ഭൂമിയും ആഢംഭര റിസോര്‍ട്ടും നികുതിവെട്ടിപ്പ് നടത്തി സ്വന്തമാക്കിയെന്നാണ് സി എന്‍ മോഹനന്റെ ആരോപണം. 7 കോടി വിലയുളള ഭൂമി 1.92 കോടി മാത്രം കാണിച്ച് രജിസ്റ്റര്‍ ചെയ്ത് സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയെന്ന് സി എന്‍ മോഹനന്‍ കലൂര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

'3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ തന്നെ സാക്ഷ്യപ്പെടുത്തിയ വസ്തുവകകളാണ് 1,92,60,000 രൂപയ്ക്ക് മാത്യു കുഴല്‍നാടന്റെയും കൂട്ടുകക്ഷികളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തത്. സ്ഥല പരിശോധന പോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാര്‍ ഈ തുകയ്ക്ക് മാത്രമായി 15,40,800 രൂപ മുദ്രവില ചുമത്തി രജിസ്‌ട്രേഷന്‍ നടത്തിക്കൊടുത്തു. 2021 മാര്‍ച്ച് 18-നാണ് 561/ 21 നമ്പര്‍ പ്രകാരം ആധാരം രജിസ്റ്റര്‍ ചെയ്തത്. വസ്തുവിനും 4000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തിനും മൂന്നരക്കോടി വിലയുണ്ടെന്ന് അടുത്ത ദിവസം മാത്യു കുഴല്‍നാടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. യഥാര്‍ത്ഥ വിപണി വില മറച്ചുവെച്ച് ഭൂമിയുടെ ന്യായവില കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു'- എന്നാണ് സി എന്‍ മോഹനന്റെ ആരോപണം.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More