വിഡി സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു- ഇ പി ജയരാജന്‍

സ്വാതന്ത്ര്യസമര കാലത്ത് വി ഡി സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സാഹസിക പ്രവര്‍ത്തനത്തില്‍ പങ്കാളിയായി ആന്‍ഡമാന്‍ ജയിലില്‍ നിന്ന് പുറത്തുവരാന്‍ കഴിയാതിരുന്നപ്പോള്‍ അദ്ദേഹത്തെ ഹിന്ദുമഹാസഭക്കാര്‍ സമീപിക്കുകയായിരുന്നെന്നും അങ്ങനെ മാപ്പെഴുതിക്കൊടുത്ത് പുറത്തിറങ്ങിയ സവര്‍ക്കര്‍ പിന്നീട് ആര്‍എസ്എസുകാരനായി പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഇപി ജയരാജന്‍ പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ഡി വൈ എഫ് ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്യുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇ പി ജയരാജന്‍ പറഞ്ഞത്: 

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുളള ഏതെങ്കിലും ബിജെപി നേതാക്കളുണ്ടോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ഒരുപക്ഷെ അവര്‍ വി ഡി സവര്‍ക്കറുടെ പേര് പറയുന്നുണ്ടാകാം. പക്ഷെ വിഡി സവര്‍ക്കര്‍ ആ കാലഘട്ടത്തില്‍ അവര്‍ക്കൊപ്പമായിരുന്നില്ല. തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു. ആ സാഹസിക പ്രവര്‍ത്തനത്തില്‍ പങ്കാളിയായി ആന്‍ഡമാന്‍ ജയിലില്‍ കിടന്നു. ആന്‍ഡമാന്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന് പുറത്തുവരാന്‍ കഴിയില്ലെന്ന അവസ്ഥയിലെത്തി.

ബ്രിട്ടീഷ് പട്ടാളത്തിന്റെ ഭരണത്തിനു കീഴില്‍ പുറത്തുവരാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ ഹിന്ദുമഹാസഭക്കാര്‍ അദ്ദേഹത്തെ സമീപിച്ചു. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തു, ഇനിയെന്റെ ജീവിതകാലം മുഴുവന്‍ നിങ്ങളുടെ സേവകനായിരിക്കാമെന്ന് പറഞ്ഞ് ബ്രിട്ടീഷ് സായിപ്പിന് ദയാഹര്‍ജി കൊടുത്തു. അങ്ങനെ അദ്ദേഹം ജയില്‍ മോചിതനായി. പിന്നീട് ആര്‍എസ്എസുകാരനായി സേവനം നടത്തി, ഇന്ത്യയുടെ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും തകര്‍ക്കുന്ന ഫാസിസ്റ്റ് ശക്തിയായി പ്രവര്‍ത്തിച്ച, ഒരു വര്‍ഗീയവാദിയായി പില്‍ക്കാലത്ത് ജീവിതം നയിച്ച ആ സവര്‍ക്കറുടെ ജന്മദിനത്തിലാണ് ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More