പാറ്റ്ന: ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവെച്ച് കൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമല്‍ കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്. അരാരിയ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് അതിദാരുണ സംഭവമുണ്ടായത്. റാണിഗഞ്ച് ജില്ലയിലെ അരാരിയയില്‍ വിമല്‍ കുമാര്‍ യാദവിന്റെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം ഇയാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ വിമല്‍ കുമാര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പോസ്റ്റ്മാര്‍ട്ടത്തിനായി വിമല്‍ കുമാറിന്റെ മൃതദേഹം അരാരിയ സദര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിനു പിന്നാലെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പൊലീസ് സൂപ്രണ്ടും എസ്പിയുമുള്പ്പെടെ സംഭവസ്ഥലത്തെത്തി. കൊലപാതകത്തിനു പിന്നിലെ കാരണം അന്വേഷണത്തിനുശേഷമേ പറയാന്‍ സാധിക്കുകയുളളുവെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.