ലോകംകണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി- മമ്മൂട്ടി

കൊച്ചി: ലോകംകണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്ന് നടന്‍ മമ്മൂട്ടി. മനുഷ്യരെയെല്ലാം ഒരുപോലെ കാണുകയെന്ന സങ്കല്‍പ്പം ലോകത്തെവിടെയും നടന്നതായി നമുക്കറിയില്ലെന്നും സ്‌നേഹം കൊണ്ടും സൗഹാര്‍ദ്ദം കൊണ്ടും നമുക്ക് ഒരുപോലുളള മനുഷ്യരാവാമെന്നും മമ്മൂട്ടി പറഞ്ഞു. അത്തം മുതല്‍ പത്തുദിവസം എന്നതിലപ്പുറം 365 ദിവസവും ഓണാഘോഷത്തിന്റേതാവട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി. മനുഷ്യരെ എല്ലാവരെയും ഒന്നുപോലെ കാണുകയെന്ന സങ്കല്‍പ്പം ലോകത്ത് നടന്നതായി അറിയില്ല. സൃഷ്ടിയില്‍പ്പോലും മനുഷ്യരെല്ലാം ഒന്നുപോലെയല്ല. എന്നാലും മനസുകൊണ്ടും സ്‌നേഹം കൊണ്ടും സൗഹാര്‍ദ്ദം കൊണ്ടും നമുക്ക് ഒരുപോലുളള മനുഷ്യരാകാം. അതിന് ഈ ആഘോഷങ്ങളൊക്കെ ഉപകരിക്കട്ടെ. എല്ലാ കാലവും ഓണത്തിന്റെ മനസോടെയിരിക്കാന്‍ സാധിക്കട്ടെ'- മമ്മൂട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പണ്ട് അത്തച്ചമയമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. രാജാക്കന്മാര്‍ സര്‍വ്വാഭരണ വിഭൂഷിതരായി തെരുവീഥികളില്‍ ഘോഷയാത്രയായി വരികയും പ്രജകള്‍ കാത്തുനില്‍ക്കുകയും ചെയ്യുന്ന കാലമായിരുന്നു. രാജഭരണംപോയി. ഇപ്പോള്‍ പ്രജകളാണ് രാജാക്കന്മാര്‍. സര്‍വ്വാഭരണ വിഭൂഷിതരായി ആഘോഷിക്കുന്നത് നമ്മളാണ്. നമ്മുടെ സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയുമാണ് അത്തച്ചമയം. ഇത് വലിയ സാഹിത്യ, സംഗീത, സാംസ്‌കാരിക ആഘോഷമാക്കി മാറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന അപേക്ഷ സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കുണ്ട്'-മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More