നീറ്റ് ഒഴിവാക്കണം; ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചു

ചെന്നൈ: നീറ്റ് പരീക്ഷയില്‍ രണ്ടാമതും പരാജയപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിയും പിതാവും ആത്മഹത്യ ചെയ്തതിനുപിന്നാലെ പ്രതിഷേധവുമായി ഡിഎംകെ. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ ഏകദിന നിരാഹാരസമരം ആരംഭിച്ചു. തമിഴ്‌നാടിനെ നീറ്റില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവുന്നില്ലെന്നും അതാണ് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്ക് കാരണമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കാനാണ് ഡിഎംകെയുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന നിരാഹാര സമരം നയിക്കുന്നത് ഉദയനിധി സ്റ്റാലിനാണ്. മന്ത്രിമാരായ ശേഖര്‍ ബാബു, സുബ്രമണ്യന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നീറ്റ് പരീക്ഷ റദ്ദാക്കുമെന്നും അതിനായി സംസ്ഥാന സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീറ്റ് പരീക്ഷ ഒഴിവാക്കാനായി 2021-ല്‍ ഡിഎംകെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാന്‍ തയാറായില്ല. ഒരിക്കലും നീറ്റ് ഒഴിവാക്കാനുളള ബില്ലില്‍ ഒപ്പിടില്ലെന്ന് കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ പറഞ്ഞിരുന്നു. നീറ്റ് ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയത്. 

Contact the author

National Desk

Recent Posts

Web Desk 3 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More