തിരുവനന്തപുരം: നടന്‍ രജനീകാന്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങുന്ന ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധിപേരാണ് രജനീകാന്തിന്റെ നടപടിയെ വിമര്‍ശിച്ചത്. ഇപ്പോഴിതാ വിഷയത്തില്‍ രജനീകാന്തിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
'കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞുപോകും'- എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ഹുക്കും, ജയിലര്‍ എന്നീ ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പം മന്ത്രി പങ്കുവെച്ചിട്ടുണ്ട്. ജയിലര്‍ സിനിമ കണ്ടതിനുശേഷം 'ജയിലര്‍ വിനായകന്റെ സിനിമ'യാണ് എന്നായിരുന്നു വി ശിവന്‍കുട്ടി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലക്‌നൗവിലുളള യോഗിയുടെ വസതിയിലെത്തിയപ്പോഴാണ് രജനീകാന്ത് യോഗി ആദിത്യനാഥിന്റെ കാലില്‍ വീണ് വണങ്ങിയത്. രജനീകാന്ത് ചിത്രം ജയിലര്‍ ഇരുവരും ഒന്നിച്ച് കണ്ടതായും റിപ്പോര്‍ട്ടുണ്ട്. രജനീകാന്തിന്റെ പ്രവൃത്തി അങ്ങേയറ്റം മോശമായിപ്പോയെന്നും അദ്ദേഹം തമിഴ് ജനതയെ നാണം കെടുത്തിയെന്നുമാണ് സമൂഹമാധ്യമങ്ങളിലുയരുന്ന വിമര്‍ശനം. രജനീകാന്തില്‍നിന്ന് ഇങ്ങനൊരു നടപടി പ്രതീക്ഷിച്ചില്ലെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്.