പൊതുരംഗത്തുനിന്ന് മാറണമെന്ന് ആഗ്രഹമുണ്ട്, തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചില കാര്യങ്ങള്‍ പറയാം'- കെ മുരളീധരന്‍

കോഴിക്കോട്: ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഈ ലോക്‌സഭാ കാലാവധി കഴിഞ്ഞ ശേഷം പൊതുരംഗം വിടുന്ന കാര്യം ആലോചനയിലുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു. 'പുതുപ്പളളി കഴിഞ്ഞാല്‍ ഞാനും ചില കാര്യങ്ങള്‍ പറയാം. തിരുവനന്തപുരത്ത് കെ കരുണാകരന്റെ പേരിലുളള സ്മാരകം ഇതുവരെ പണി ആരംഭിച്ചിട്ടില്ല. അപ്പോള്‍ ഈ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതിനുശേഷം അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതുവരെ പൊതുരംഗത്തുനിന്ന് മാറണം എന്നൊക്കെ ആഗ്രഹിക്കുന്നുണ്ട്. വിശദമായുളള കാര്യങ്ങള്‍ ആറാം തിയതിക്കുശേഷം പറയാം'- എന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ചെന്നിത്തല തഴയപ്പെട്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മുരളീധരന്റെ മറുപടി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരാംഗമാക്കാത്തതില്‍ രമേശ് ചെന്നിത്തല അതൃപ്തനാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പുതുപ്പളളി തെരഞ്ഞെടുപ്പിനുശേഷം എല്ലാം പറയാമെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പിനാണ് മുഖ്യ അജണ്ടയെന്നും രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 13 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More