സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചു. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കുമുളള കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. തുണിസഞ്ചിയടക്കം പതിനാലിന സാധനങ്ങള്‍ അടങ്ങുന്നതാണ് ഈ വര്‍ഷത്തെ ഓണക്കിറ്റ്. ചായപ്പൊടി, ചെറുപയര്‍, പായസം മിക്‌സ്, നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പ്പൊടി, മുളകുപൊടി, മഞ്ഞപ്പൊടി, മല്ലിപ്പൊടി, തുവരപ്പരിപ്പ്, പൊടിയുപ്പുള്‍പ്പെടെ അഞ്ഞൂറ് രൂപയോളം വിലവരുന്ന സാധനങ്ങളാണ് കിറ്റിലുളളത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാളെ മുതല്‍ ഇരുപത്തിയെട്ടാം തിയതി വരെ മഞ്ഞ കാര്‍ഡുകാര്‍ക്ക് അതാത് റേഷന്‍ കടകളില്‍നിന്ന് കിറ്റ് വാങ്ങാമെന്ന് മന്ത്രി പറഞ്ഞു. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സ്വന്തം സ്ഥലത്തുനിന്ന് ഓണക്കിറ്റ് വാങ്ങാന്‍ അസൗകര്യമുണ്ടെങ്കില്‍ ഏത് റേഷന്‍കടകളില്‍നിന്നും കിറ്റ് വാങ്ങാനുളള സൗകര്യമുണ്ട്. ഇത്തവണ 5,87,691 മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ ഇരുപതിനായിരം പേര്‍ക്കുമാണ് ഓണക്കിറ്റ് ലഭിക്കുക.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More