ലൈംഗികാരോപണം നേരിട്ടതിനാല്‍ സീറ്റ് നിഷേധിച്ചു; പൊട്ടിക്കരഞ്ഞ് ബിആര്‍എസ് എംഎല്‍എ

ഹൈദരാബാദ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പൊട്ടിക്കരഞ്ഞ് ബിആര്‍എസ് എംഎല്‍എ. നിലവില്‍ ഘാന്‍പൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയായ ടി രാജയ്യയാണ് മണ്ഡലത്തിലെ പാര്‍ട്ടി ഓഫീസിനുമുന്നില്‍ അനുയായികളോട് സംസാരിക്കവെ പൊട്ടിക്കരഞ്ഞത്. മണ്ഡലത്തില്‍നിന്ന് നേരത്തെ മൂന്നുതവണ എംഎല്‍എ ആയിട്ടുളള കടിയം ശ്രീഹരിയാണ് ഇത്തവണ ബിആര്‍എസ് സ്ഥാനാര്‍ത്ഥി. രാജയ്യ ലൈംഗികാരോപണം നേരിട്ടതിനെത്തുടര്‍ന്നാണ് പാര്‍ട്ടി അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത്. 

ഈ വര്‍ഷം മാര്‍ച്ചില്‍ വാറങ്കലിലെ ജാനകിപ്പൂര്‍ പഞ്ചായത്തിലുളള വനിതാ സര്‍പഞ്ചാണ് എംഎല്‍എക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. വനിതാ ജനപ്രതിനിധികളെ എംഎല്‍എ മാനസികമായും ലൈംഗികമായും പീഡിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. അന്ന് ആരോപണങ്ങള്‍ നിഷേധിച്ച എംഎല്‍എ തന്റെ സത്‌പേരിന് കളങ്കം വരുത്തിയ വനിതാ സര്‍പഞ്ച് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ സര്‍പഞ്ചിന്റെ വീട്ടിലെത്തി മാപ്പുപറയുകയും അവസാന ശ്വാസം വരെ സ്ത്രീകളുടെ ആത്മാഭിമാനത്തിനായി പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദിവസങ്ങള്‍ക്കുമുന്‍പ് തനിക്ക് സീറ്റ് ലഭിക്കുമെന്നും ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനായി പ്രവര്‍ത്തിക്കുമെന്നും രാജയ്യ പറഞ്ഞിരുന്നു. വാറങ്കല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ പൂജയും നടത്തി. ക്യാംപ് ഓഫീസില്‍ അനുയായികളെ കണ്ടയുടന്‍ നിലത്തുവീണ് കരഞ്ഞ എംഎല്‍എ, കെസിആറിന്റെ അനുഗ്രഹം തനിക്ക് എപ്പോഴുമുണ്ടാകുമെന്നും അവര്‍ ഭാവിയില്‍ തനിക്ക് അനുയോജ്യമായ പദവി തരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. 2012-ല്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന രാജയ്യ ആന്ധ്രപ്രദേശ് വിഭജനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി വിയോജിപ്പുണ്ടായതോടെയാണ് ബിആര്‍എസില്‍ ചേര്‍ന്നത്. 2014 ജനുവരി മുതല്‍ 2015 ജനുവരി വരെ ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

Web Desk 7 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More