കാഴ്ച്ചാ പരിമിതിയുളള അധ്യാപകനെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ മാപ്പുപറയണമെന്ന് മഹാരാജാസ് കോളേജ് കൗണ്‍സില്‍

കൊച്ചി: എറണാകുളം മഹാരാജാസില്‍ കാഴ്ച്ച പരിമിതിയുളള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ മാപ്പുപറയണമെന്ന് കോളേജ് കൗണ്‍സില്‍. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനോട് മാപ്പുപറയണമെന്നാണ് നിര്‍ദേശം. കുട്ടികളുടെ ഭാവിയെക്കരുതി കൂടുതല്‍ നടപടികള്‍ വേണ്ടെന്നും കൗണ്‍സില്‍ തീരുമാനിച്ചു. ആറ് വിദ്യാര്‍ത്ഥികളുടെയും സസ്‌പെന്‍ഷന്‍ കാലാവധി ചൊവ്വാഴ്ച്ച അവസാനിച്ചിരുന്നു. തുടര്‍ന്നാണ് അക്കാദമിക് കൗണ്‍സില്‍ യോഗം ചേര്‍ന്ന് തുടര്‍നടപടി തീരുമാനിച്ചത്. കോളേജിലെ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫാസില്‍, നന്ദന, രാകേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ എന്നീ വിദ്യാര്‍ത്ഥികളെയാണ് കോളേജ് സസ്‌പെന്‍ഡ് ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവത്തില്‍ കേസെടുക്കുന്നില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പരാതിയില്ലെന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്. മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. 'അറ്റന്‍ഡന്‍സ് മാറ്റേഴ്‌സ്' എന്ന തലക്കെട്ടോടെ പ്രചരിച്ച വീഡിയോയില്‍ അധ്യാപകന്‍ ക്ലാസെടുക്കുമ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍ മൊബൈലില്‍ നോക്കിയിരിക്കുന്നതും അധ്യാപകനെ അവഹേളിക്കുന്ന തരത്തില്‍ പെരുമാറുന്നതുമാണ് വീഡിയോയിലുളളത്. 

തന്റെ പരിമിതിയെ കുട്ടികള്‍ ദുരുപയോഗം ചെയ്തുവെന്നായിരുന്നു അധ്യാപകന്‍ പ്രിയേഷ് പ്രതികരിച്ചത്. തെറ്റുചെയ്തവര്‍ മാപ്പുപറയണമെന്നും കാഴ്ച്ചയുളള അധ്യാപകനായിരുന്നെങ്കില്‍ കുട്ടികള്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്നും പ്രിയേഷ് പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More