കോഴിക്കോട്: പൗരാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ജയിലില്‍ തുടരും. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കിയ ഗ്രോ വാസുവിനെ കോഴിക്കോട് കുന്നമംഗലം കോടതിയില്‍ ഹാജരാക്കി. കുറ്റപത്രത്തിനും സാക്ഷിക്കുമെതിരെ എതിര്‍ വിസ്താരം നടത്താന്‍ ഗ്രോ വാസു തയാറായില്ല. തുടര്‍വിചാരണ സെപ്റ്റംബര്‍ നാലിലേക്ക് മാറ്റി.
രണ്ട് സാക്ഷികളെ വിസ്തരിച്ച കോടതി ബാക്കി രണ്ടുപേരെ തുടര്‍വിചാരണ സമയത്ത് ഹാജരാക്കണമെന്ന് നിര്‍ദേശിച്ചു. കോടതിയില്‍ മജിസ്‌ട്രേറ്റ് ഇരിപ്പിടം നല്‍കിയെങ്കിലും ഗ്രോ വാസു ഇരിക്കാന്‍ തയാറായില്ല. കോടതിയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ പശ്ചിമഘട്ട രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന് അദ്ദേഹം മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജാമ്യത്തില്‍ പോകാന്‍ വിസമ്മതിച്ചതോടെ കഴിഞ്ഞ 28 ദിവസമായി ഗ്രോ വാസു റിമാന്‍ഡിലാണ്. ജാമ്യമെടുക്കാന്‍ ഗ്രോ വാസു തയാറാവാത്തതിനാല്‍ വിചാരണ പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കാനാണ് കോടതിയുടെ ശ്രമം. 2016-ല്‍ നിലമ്പൂരില്‍ നടന്ന പൊലീസ് വെടിവയ്പ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്.