മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടും ഇന്ത്യയില്‍ ദളിതന് ക്ഷേത്രത്തില്‍ പ്രവേശനമില്ല- സിദ്ധരാമയ്യ

ബംഗളുരു: കര്‍ണാടകയില്‍ നടക്കുന്ന ദുരഭിമാനക്കൊലകളില്‍ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടും ഇന്ത്യയില്‍ ഇപ്പോഴും ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. ജാതിചിന്ത വെച്ചുപുലര്‍ത്തുന്ന സമൂഹത്തിന് മാറ്റവും തിരിച്ചറിവുമുണ്ടാകണമെന്നും ജാതിഘടനയുടെ നിയന്ത്രണങ്ങളെ മറികടക്കാനുളള വഴി മനുഷ്യത്വവും യുക്തിവിചാരവുമാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദുരഭിമാനക്കൊലകളുള്‍പ്പെടെയുളള സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. 

ദളിത് യുവാവിനെ പ്രണയിച്ചതിന് ഓഗസ്റ്റ് 25-ന് കോലാറില്‍ പത്തൊന്‍പതുകാരിയെ പിതാവ് കൊലപ്പെടുത്തിയിരുന്നു. ജൂണില്‍ ബംഗാര്‍പേട്ടിലും ദളിതനെ പ്രണയിച്ചതിന് പെണ്‍കുട്ടിയെ പിതാവ് കൊലപ്പെടുത്തി. ഈ രണ്ട് സംഭവങ്ങളുടെയും മാധ്യമവാര്‍ത്തയും സിദ്ധരാമയ്യ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. 'കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ദുരഭിമാനക്കൊലകളുടെ വാര്‍ത്ത ഹൃദയഭേദകമായിരുന്നു. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയുടെയും സാമൂഹിക മാനദണ്ഡങ്ങളുടെയും മോശം മാനസികാവസ്ഥയാണ് ഇത്തരം സംഭവങ്ങളിലൂടെ പ്രതിഫലിക്കുന്നത്. ദുരഭിമാനക്കൊലകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും'-സിദ്ധരാമയ്യ പറഞ്ഞു.

ജാതിച്ചങ്ങലയില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കാന്‍ വേണ്ടി പ്രയത്‌നിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ അഭിലാഷങ്ങള്‍ക്ക് വ്യാപക പ്രചാരണം നല്‍കേണ്ട സമയമാണിതെന്നും സര്‍ക്കാര്‍ അതിനായുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More