ആരോപണത്തിനുപിന്നില്‍ രാഷ്ട്രീയ അജണ്ട, ജയസൂര്യ ജനങ്ങള്‍ക്കുമുന്നില്‍ അഭിനയിക്കരുത്- മന്ത്രി പി പ്രസാദ്

കൊച്ചി: കളമശേരിയില്‍വെച്ച് മന്ത്രിമാരെ വേദിയിലിരുത്തി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച നടന്‍ ജയസൂര്യയ്ക്ക് മറുപടിയുമായി മന്ത്രി പി പ്രസാദ്. ജയസൂര്യ നല്ല നടനാണ്, എന്നാല്‍ ജനങ്ങള്‍ക്കുമുന്നില്‍ അഭിനയിക്കരുതെന്ന് മന്ത്രി പറഞ്ഞു. നെല്‍ കര്‍ഷകര്‍ക്ക് പണം ലഭിച്ചില്ലെന്ന ആരോപണം ശരിയല്ലെന്നും ജയസൂര്യയുടെ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നും പി പ്രസാദ് പറഞ്ഞു. പുതുപ്പളളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായുളള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ജയസൂര്യ നല്ല നടനാണ്. പക്ഷെ ജനങ്ങള്‍ക്കു മുന്നില്‍ അഭിനയിക്കരുത്. അദ്ദേഹത്തിലെ നടനെ ആദരവോടെയാണ് എപ്പോഴും കാണുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് മുമ്പാകെയല്ല അഭിനയം കാഴ്ച്ചവയ്‌ക്കേണ്ടത്. അത് കേവലം നാട്യം മാത്രമായിപ്പോയി. കളമശേരിയില്‍ വളരെ പ്ലാന്‍ഡ് ആയാണ് സംസാരിച്ചത്. കേവലം സിനിമയെന്നോ നാടകമെന്നോ പറയാവുന്ന തരത്തില്‍ ക്രിയേറ്റ് ചെയ്തതാണ് സംഭവം. അത് പക്ഷെ മോശം തിരക്കഥയായിപ്പോയി. അത്തരം തിരക്കഥകള്‍ക്കുവേണ്ടി ജയസൂര്യയെപ്പോലുളളവര്‍ ആടരുതായിരുന്നു. കൃഷി ചെയ്ത് കിട്ടിയ പണംകൊണ്ട് ഔടി കാര്‍ വാങ്ങിയ ചെറുപ്പക്കാരന്‍ കളമശേരിയിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. എല്ലാവരും കൃഷിയില്‍നിന്ന് മാറിപ്പോകുന്നുവെന്ന് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത, ചില അജണ്ടകളുടെ ഭാഗമായുണ്ടാക്കിയ തിരക്കഥയാണത്. അത് റിലീസായ അന്നുതന്നെ പൊട്ടിപ്പോകുന്നുവെന്നത് ദയനീയമായ കാര്യമാണ്'- പി പ്രസാദ് പറഞ്ഞു.

കളമശേരിയില്‍ നടന്ന കാര്‍ഷികോത്സവത്തില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ജയസൂര്യ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ചില കാര്യങ്ങള്‍ മന്ത്രിമാരുടെ ചെവിയിലെത്താന്‍ വൈകുന്നുവെന്ന് പറഞ്ഞായിരുന്നു ജയസൂര്യ തുടങ്ങിയത്. കര്‍ഷകനായ നടന്‍ കൃഷ്ണപ്രസാദ് ആറുമാസമായി സപ്ലൈകോയില്‍ നല്‍കിയ നെല്ലിന് പണം ലഭിക്കാത്തതിനാല്‍ പട്ടിണി സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More