ദ്രാവിഡര്‍ വിദ്യാഭ്യാസം ശ്രദ്ധിക്കുമ്പോള്‍ ആര്യന്മാര്‍ കക്കൂസ് നിറയുന്നത് ശ്രദ്ധിക്കുന്നു- ദിനമലര്‍ പത്രത്തിനെതിരെ ഉദയനിധി

ചെന്നൈ: സ്‌കൂളുകളിലെ പ്രഭാത ഭക്ഷണ പദ്ധതിയെ പരിഹസിച്ചുളള സംഘപരിവാര്‍ അനുകൂല പത്രമായ ദിനമലരിന്റെ വാര്‍ത്തക്കെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് യുവജന-കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍. വിദ്യാഭ്യാസം നിറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നതാണ് ദ്രാവിഡ സംസ്‌കാരമെങ്കില്‍ കക്കൂസുകള്‍ നിറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കലാണ് ആര്യന്മാരുടെ സംസ്‌കാരമെന്നാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. ദിനമലരിനെ വിമര്‍ശിച്ചുളള മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കുറിപ്പും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. ചന്ദ്രനിലേക്ക് ചാന്ദ്രയാന്‍ അയക്കുന്ന കാലത്ത് സനാതന ധര്‍മ്മക്കാര്‍ ഇങ്ങനെയാണ് വാര്‍ത്ത കൊടുക്കുന്നതെങ്കില്‍ നൂറുവര്‍ഷം മുന്‍പ് എന്തായിരുന്നിരിക്കും അവസ്ഥയെന്നാണ് എംകെ സ്റ്റാലിന്‍ ചോദിച്ചത്. 

'അധ്വാനിക്കാന്‍ ഒരു കൂട്ടര്‍, ഉണ്ടുകൊഴുക്കാന്‍ ഒരു കൂട്ടര്‍ എന്ന അവസ്ഥ നിലനിന്ന മനുവാദികളുടെ കാലത്ത് സാമൂഹിക നീതിക്കുവേണ്ടി ഉണ്ടായതാണ് ദ്രാവിഡ പ്രസ്ഥാനം. ശൂദ്രന് എന്തുകൊടുത്താലും വിദ്യാഭ്യാസം മാത്രം കൊടുക്കരുതെന്ന അവരുടെ നിയമം തകര്‍ത്താണ് ദ്രാവിഡര്‍ ഇവിടെ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചത്. ചന്ദ്രനിലേക്ക് ചാന്ദ്രയാന്‍ വിടുന്ന ഈ കാലത്ത് സനാതനക്കാര്‍ ഇങ്ങനൊരു തലക്കെട്ടോടെ വാര്‍ത്ത നല്‍കിയെങ്കില്‍, നൂറുവര്‍ഷം മുന്‍പ് അവര്‍ എന്തെല്ലാം ചെയ്തിട്ടുണ്ടാകും? അന്ന് താഴ്ന്ന ജാതിയില്‍പ്പെട്ടവരുടെ അവസ്ഥ എന്തായിരുന്നിരിക്കണം? ദിനമലര്‍ വാര്‍ത്തയെ ശക്തമായി അപലപിക്കുന്നു'-എന്നാണ് എം കെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുട്ടികള്‍ക്കായുളള പ്രഭാത ഭക്ഷണ പദ്ധതിയെ അധിക്ഷേപിച്ച് വാര്‍ത്ത നല്‍കിയതിനുപിന്നാലെ ദിനമലരിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. വിവിധയിടങ്ങളില്‍ ഡിഎംകെ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ദിനമലര്‍ പത്രം കത്തിച്ച് പ്രതിഷേധിച്ചു. പത്രത്തിന്റെ ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ചു. ദിനമലരിന്റെ സേലം, ഈറോഡ് എഡിഷനുകളുടെ ഒന്നാം പേജിലാണ് പ്രഭാത ഭക്ഷണ പദ്ധതിയെ പരിഹസിച്ചുളള വാര്‍ത്ത വന്നത്. പ്രഭാത ഭക്ഷണ പദ്ധതി മൂലം സ്‌കൂളുകളിലെ കക്കൂസുകള്‍ നിറഞ്ഞൊഴുകുകയാണ് എന്നാണ് ദിനമലര്‍ വാര്‍ത്ത കൊടുത്തത്. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍നിന്ന് ഭക്ഷണം കഴിച്ചാണ് വരുന്നത്. അവര്‍ക്ക് സ്‌കൂളുകളില്‍നിന്ന് കൂടി ഭക്ഷണം കഴിക്കേണ്ടി വരുന്നത് ടോയ്‌ലറ്റുകള്‍ നിറഞ്ഞൊഴുകാന്‍ കാരണമാകുന്നുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More