ചെന്നൈ: ഇന്ത്യ സഖ്യം വിജയിച്ചില്ലെങ്കില്‍ ഇന്ത്യ മണിപ്പൂരും ഹരിയാനയുമായി മാറുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്. തന്റെ പോഡ്കാസ്റ്റ് പരമ്പരയുടെ ആദ്യ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ നാല് വ്യത്യസ്ത ഭാഷകളിൽ പോഡ്കാസ്റ്റ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
ഒമ്പത് വർഷം കഴിഞ്ഞിട്ടും ബിജെപി തെരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്ത സാമൂഹ്യക്ഷേമ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. വാഗ്ദാനം ചെയ്തതുപോലെ 15 ലക്ഷം രൂപ വീതം എല്ലാ പൗരന്മാരുടെയും അക്കൗണ്ടുകളിൽ നിക്ഷേപിച്ചില്ല. പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടന്നിട്ടില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം രാജ്യം പൊറുതിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ സഖ്യം അധികാരത്തില്‍ വരേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. അല്ലെങ്കില്‍ ഇന്ത്യ മുഴുവൻ മണിപ്പൂരും ഹരിയാനയുമാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എയർ ഇന്ത്യയടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തകർത്ത് ഇഷ്ടക്കാരായ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതികൊടുത്ത്, അതു മറച്ചുവയ്ക്കാന്‍ രാജ്യമാകെ വർഗീയത പടര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും സ്റ്റാലിന് പറഞ്ഞു. ബഹുസ്വരവും വൈവിധ്യപൂർണ്ണവുമായ ഇന്ത്യയെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ സഖ്യത്തെ പിന്തുണക്കണമെന്നു അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.