പുതിയ പുതുപ്പളളിയെ സൃഷ്ടിക്കാനുളള അവസരമെന്ന് ജെയ്ക്ക്; എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പളളിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറുമണിയോടെയാണ് അവസാനിക്കുക. രാവിലെ ആറരയോടെ തന്നെ പോളിംഗ് ബൂത്തുകളിലേക്ക് വോട്ടര്‍മാരെത്തിത്തുടങ്ങി. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി ജനം തന്നെ തെരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ചാണ്ടി ഉമ്മന്‍. അതേസമയം, രണ്ടുതവണ ഉമ്മന്‍ചാണ്ടിക്കെതിരെ നിന്ന ജെയ്ക്ക് സി തോമസും വിജയിക്കുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനായതാണ് ജെയ്ക്കിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ പുതുപ്പളളിയെ സൃഷ്ടിക്കാനുളള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിവസമാണിതെന്ന് ജെയ്ക്ക് സി തോമസ് പറഞ്ഞു. മണര്‍കാട്ടെ വീട്ടില്‍നിന്ന് വോട്ടുചെയ്യാനായി പോകുംമുന്‍പ് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചാണ്ടി ഉമ്മന്‍ അതിരാവിലെ തന്നെ പളളിയിലും പിതാവിന്റെ കല്ലറയിലുമെത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് വാകത്താനം പഞ്ചായത്തിലെ വിവിധ പോളിംഗ് ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി. ഒന്‍പത് മണിയോടെ വീട്ടിലെത്തി കുടുംബത്തെ കൂട്ടിയാവും വോട്ടുചെയ്യാനെത്തുക.

തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളില്‍പ്പോലും എല്‍ഡിഎഫ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും വികസനമാണ് ചര്‍ച്ചയായതെങ്കില്‍ വ്യക്തിയധിക്ഷേപം നടത്തില്ലായിരുന്നെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More