പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് സനാതന ജാതി വിവേചനത്തിന്റെ മികച്ച ഉദാഹരണം- ഉദയനിധി

ചെന്നൈ: പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെ ക്ഷണിക്കാത്തത് തന്നെയാണ് സനാതന ധര്‍മ്മത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. ഹിന്ദു മതത്തിനെതിരല്ല തന്റെ പ്രസ്താവനയെന്നും സനാതന ധര്‍മ്മത്തിന്റെ ജാതിവിവേചനം പോലുളള സമ്പ്രദായങ്ങള്‍ക്കെതിരെയാണ് താന്‍ സംസാരിച്ചതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. സനാതന ധര്‍മ്മത്തിനെതിരായ പ്രസ്താവനയില്‍ ഒരിക്കലും മാപ്പുപറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിലവിലുളള ഏതെങ്കിലും സാമൂഹിക വിവേചനത്തിന് ഉദാഹരണം പറയാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം രാഷ്ട്രപതിയുടെ ഉദാഹരണം പറഞ്ഞത്. 'പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാത്തത് ഈ ജാതി വിവേചനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്'- എന്നാണ് ഉദയനിധി പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക .

പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ദളിത്-ആദിവാസി വിഭാഗങ്ങളില്‍ നിന്നുളളവരെ രാഷ്ട്രപതി സ്ഥാനത്തേക്ക് സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നത് വോട്ടിനുവേണ്ടി മാത്രമാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ മന്ദിരത്തിന്റെ തറക്കല്ലിടന്‍ ചടങ്ങിനും ക്ഷണിച്ചിരുന്നില്ല.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 12 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More