പുതുപ്പളളിയില്‍ ജെയ്ക്ക് സി തോമസ് തോല്‍ക്കുമെന്ന് സിപിഐ വിലയിരുത്തല്‍

കോട്ടയം: പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് തോല്‍ക്കുമെന്ന വിലയിരുത്തലുമായി സി പി ഐ നേതൃത്വം. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ കോട്ടയത്തുനിന്നുളള സി കെ ശശിധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ജെയ്ക്കിന്റെ പരാജയം നേരിയ വോട്ടിനായിരിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാണ് ജയസാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ ഉണ്ടായ സഹതാപ തരംഗം ശക്തമായതിനാല്‍ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നു. പിന്നീട് പ്രചാരണം മുറുകിയതോടെ ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമാക്കി മാറ്റാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. എന്നാല്‍ 53 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച യുഡിഎഫ് നേരിയ ഭൂരിപക്ഷത്തില്‍ പുതുപ്പളളിയില്‍ വിജയിക്കുമെന്നാണ് സി പി ഐയുടെ വിലയിരുത്തല്‍. ബിജെപിയുടെ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി മറിഞ്ഞുവെന്ന സിപിഎമ്മിന്റെ സംശയത്തെ സിപി ഐ ശരിവെക്കുന്നില്ല. അത്തരമൊരു നീക്കം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് സി പി ഐ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടുമണിയോടെ ആരംഭിക്കും. 72.86 ശതമാനം പോളിംഗ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ആകെ 1,76,412 വോട്ടര്‍മാരില്‍ 1,28,535 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു വോട്ടെടുപ്പ്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്നാണ് പുതുപ്പളളിയില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More