കോട്ടയം: പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസിനെ കൈവിട്ട് സ്വന്തം പഞ്ചായത്തായ മണര്‍കാടും. അയര്‍ക്കുന്നത്തും ജെയ്ക്ക് സി തോമസ് താമസിക്കുന്ന മണര്കാടുമെല്ലാം ചാണ്ടി ഉമ്മനാണ് മുന്നില്‍. ജെയ്ക്ക് ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന മണര്‍കാടും കൈവിട്ടതോടെ കനത്ത പരാജയമാണ് എല്‍ഡിഎഫ് മുന്നില്‍ കാണുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവുമധികം തിരിച്ചടിയുണ്ടായ പഞ്ചായത്തുകളിലൊന്നാണ് മണര്‍കാട്. ഇവിടെ 1213 വോട്ടിനായിരുന്നു അന്ന് ജെയ്ക്ക് ലീഡ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2021-ലെ തെരഞ്ഞെടുപ്പില്‍ 9044 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്. വോട്ടെണ്ണല്‍ നാലാം റൗണ്ട് കടക്കുമ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു. നിലവില്‍ 71,902 വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് 32,502 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 4321 വോട്ടും ലഭിച്ചു.
ഇന്ന് രാവിലെ എട്ടുമണിയോടെ സ്ട്രോങ് റൂം തുറന്നെങ്കിലും വോട്ടെണ്ണല്‍ 8.20 ഓടെയാണ് ആരംഭിച്ചത്. കോട്ടയം ബസേലിയോസ് കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.