നിപയില്‍ ആശ്വാസം; 42 സാമ്പിളുകള്‍ കൂടി നെഗറ്റീവ്‌

കോഴിക്കോട്: സംസ്ഥാനത്തിന് നിപ ആശങ്കയില്‍ ആശ്വാസം. പരിശോധനയ്ക്ക് അയച്ച 42 സാമ്പിളുകളുടെയും ഫലം നെഗറ്റീവ് ആണ്. പുതിയ ആക്ടീവ് കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 42 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് പുറത്തുവന്നതെന്നും ഇവ പൂര്‍ണമായും നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പതുകാരനടക്കം നാലുപേരുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഇനി 39 പേരുടെ ഫലം കൂടി ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു. 

'സംസ്ഥാനത്ത് പുതിയ നിപാ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെയും ഇന്നും പരിശോധിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവായി, സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമാണ്. രോഗം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ല. രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ പൂര്‍ണമായ പട്ടിക തയാറാക്കും. അതിനായി പൊലീസിന്റെ സഹായം തേടും'- മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവില്‍ നാല് ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുളളത്. ഇന്നലെ അഞ്ചുപേരെക്കുടി രോഗലക്ഷണങ്ങളോടെ ഐസൊലേഷനിലാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുളളവരുടെ എണ്ണം 1192 ആയി. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 23 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബേപ്പൂര്‍ തുറമുഖം അടച്ചു. 9 പഞ്ചായത്തുകളും കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് വാര്‍ഡുകളും ഫറോക്ക് മുന്‍സിപ്പാലിറ്റിയും കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 15 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More