'വിജയത്തിന്റെ ക്രെഡിറ്റ് എനിക്കുനല്‍കുമെന്ന് സുധാകരന്‍ വാശിപിടിച്ചു, അത് തടയാനാണ് മൈക്ക് നീക്കിയത്'- വി ഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി മൈക്കിനു വേണ്ടി തമ്മില്‍ തര്‍ക്കിക്കുന്ന വീഡിയോ വൈറലായതിനു പിന്നാലെ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. പുതുപ്പളളി വിജയത്തിന്റെ ക്രെഡിറ്റ് പരസ്പരം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമായിരുന്നു അതെന്നും തനിക്ക് ക്രെഡിറ്റ് നല്‍കുമെന്ന് സുധാകരന്‍ പറഞ്ഞപ്പോള്‍ അത് തടയാനാണ് മൈക്ക് മാറ്റി ആദ്യം സംസാരിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ഡിസിസി ഓഫീസില്‍ നടന്ന സംഭവത്തില്‍ ഒരു സത്യമുണ്ട്. ഞാനും കെപിസിസി പ്രസിഡന്റും തമ്മില്‍ ഒരു തര്‍ക്കമുണ്ടായിരുന്നു. അത് ഡിസിസി ഓഫീസില്‍ റിസള്‍ട്ട് വന്ന സമയത്തായിരുന്നു. 37000-ത്തിലധികം വോട്ടിന് ജയിച്ചുവെന്ന് പറഞ്ഞപ്പോള്‍ പത്രസമ്മേളനത്തില്‍ ഈ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ പ്രതിപക്ഷ നേതാവിനാണെന്ന് ഞാന്‍ പറയും എന്ന് അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും അങ്ങനെ പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. വിജയം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. മുഴുവന്‍ ക്രെഡിറ്റും യുഡിഎഫിനാണ് എന്ന് അങ്ങ് പറയണമെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ അങ്ങനെ പറയില്ല. അത് പ്രതിപക്ഷ നേതാവിന്റെ ക്രെഡിറ്റാണെന്ന് പറയുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പറയാന്‍ വന്ന കെ സുധാകരനെ സംസാരിപ്പിക്കാതിരിക്കാനാണ് ഞാന്‍ നോക്കിയത്. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാനാണ് കെപിസിസി പ്രസിഡന്റ് ഞാന്‍ ആദ്യം പറയുമെന്ന്. ഞാനപ്പോള്‍ മൈക്ക് നീക്കിവെച്ചു. അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാശിപോലെ എല്ലാത്തിന്റെയും ക്രെഡിറ്റ് പ്രതിപക്ഷ നേതാവിനാണെന്ന് പറയുകയും ചെയ്തു. ഞാനദ്ദേഹത്തിന്റെ കയ്യില്‍ പിടിച്ച് അമര്‍ത്തിയിരുന്നു അങ്ങനെ പറയല്ലേ എന്ന് പറഞ്ഞ്. അങ്ങനൊരു തര്‍ക്കം ഞങ്ങള്‍ തമ്മിലുണ്ടായി എന്നത് സത്യമാണ്'- വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ആരാദ്യം സംസാരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കിച്ചത്. കോട്ടയം ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌നും കെസി ജോസഫും പങ്കെടുത്തിരുന്നു. കസേരയിലിരുന്ന വിഡി സതീശന്‍ മൈക്കുകള്‍ തന്റെ മുന്നിലേക്ക് നീക്കിവെയ്ക്കുന്നതും താനാണ് കെപിസിസി പ്രസിഡന്റ്, ആദ്യം താന്‍ സംസാരിക്കാമെന്ന് കെ സുധാകരന്‍ പറയുന്നതുമാണ് വീഡിയോയിലുളളത്. ഇതോടെ വി ഡി സതീശന്‍ മൈക്ക് സുധാകരന് നേരെ നീക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 5 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 8 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
Web Desk 1 day ago
Keralam

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

More
More
Web Desk 3 days ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 3 days ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More