വനിതാ സംവരണ ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള തട്ടിപ്പ്- എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വനിതാ സംവരണ ബില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള തട്ടിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വനിതകളെ കബളിപ്പിച്ച് വോട്ടുതട്ടാനുളള അടവാണ് സംവരണ ബില്ലെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് അവര്‍ ബില്ല് നടപ്പിലാക്കാന്‍ പോകുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എന്‍ജിഒ യൂണിയന്‍ നെടുമങ്ങാട് ഏരിയ കമ്മിറ്റിക്ക് നിര്‍മ്മിച്ച വജ്രജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'സര്‍ക്കാരിന്റെ അവസാന കാലയളവില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടി വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്‍ അവതരിപ്പിച്ചതിനു പിന്നില്‍ സദുദ്ദേശമില്ലെന്ന് ജനാധിപത്യ ബോധമുളള ആര്‍ക്കും മനസിലാവും. ഈ സര്‍ക്കാരിന്റെ കാലത്ത് ബില്ല് നടപ്പിലാകാന്‍ പോകുന്നില്ല. സംവരണം പ്രായോഗികമാക്കാന്‍ പൂര്‍ത്തിയാക്കേണ്ട നിയമനടപടികള്‍ ഇനിയും നടത്തിയിട്ടില്ല. ഫാസിസ്റ്റ് സര്‍ക്കാര്‍ അവസാന ഘട്ടത്തില്‍ ചെയ്യുന്നതെല്ലാമാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.'- എംവി ഗോവിന്ദന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വനിതാ സംവരണ ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയിരുന്നു. 454 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസായത്. എ ഐ എം ഐ എമ്മിന്റെ രണ്ട് അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയിലും മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ ബില്ലിന് അംഗീകാരം ലഭിച്ചാല്‍ രാഷ്ട്രപതിയ്ക്ക് അയക്കും.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 5 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 8 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
Web Desk 1 day ago
Keralam

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

More
More
Web Desk 3 days ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 3 days ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More