ബിജെപിക്കാരനു മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞുനോക്കൂ, അവന്‍ ഓടിപ്പോകുന്നത് കാണാം- രാഹുല്‍ ഗാന്ധി

ജയ്പൂര്‍: അദാനി വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് കേന്ദ്രസര്‍ക്കാരിന് ഇപ്പോഴും ഭയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ അദാനിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നേരത്തെ മൈക്കുകളാണ് ഓഫ് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ക്യാമറ തന്നെ ഓഫ് ചെയ്യാന്‍ തുടങ്ങിയെന്നും ബിജെപി പ്രവര്‍ത്തകന്റെ മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞാല്‍ തന്നെ അവന്‍ ഓടിപ്പോകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കുറച്ചുദിവസം മുന്‍പ് അദാനി വിഷയത്തില്‍ ഞാന്‍ പാര്‍ലമെന്റില്‍ ഒരു പ്രസംഗം നടത്തി. നേരത്തെ മൈക്ക് ഓഫ് ചെയ്തിരുന്ന അവര്‍ ഇപ്പോള്‍ ക്യാമറയും ഓഫ് ചെയ്യാന്‍ തുടങ്ങി. എന്റെ ലോക്‌സഭാംഗത്വം റദ്ദാക്കി. ഇതാദ്യമായാണ് മാനനഷ്ടക്കേസിന്റെ പേരില്‍ പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം തടവ് ഒരാള്‍ക്ക് ലഭിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അവര്‍ക്ക് ഭയമാണ്. ബിജെപി പ്രവര്‍ത്തകനു മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞുനോക്കൂ. അവന്‍ ഓടിപ്പോകും. നരേന്ദ്രമോദിയും അദാനിയും തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിച്ചുനോക്കൂ. അവര്‍ ഓടിയൊളിക്കുന്നത് കാണാനാവും'- രാഹുല്‍ ഗാന്ധി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More
News Desk 2 days ago
National

ചോദ്യത്തിന് കോഴ ആരോപണം: മഹുവയെ പാര്‍ലമെന്റില്‍നിന്നും പുറത്താക്കി

More
More
Web Desk 2 days ago
National

മുന്‍ തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ വഴുതി വീണു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

More
More
News Desk 2 days ago
National

നാലു സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം; ആളപായമില്ല

More
More