പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- ശശി തരൂര്‍

തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മത്സരിക്കണമെന്നാണ് എല്ലാവരുടെയും അഭ്യര്‍ത്ഥനയെന്നും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് താന്‍ ചെയ്ത കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നും ഇനി എതിരാളിയായി നരേന്ദ്രമോദി വന്നാലും മത്സരിക്കാന്‍ തയാറാണ്. അതില്‍ ഒരു പ്രശ്‌നമോ ഭയമോ ഇല്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കേരളം എന്റെ കര്‍മ്മഭൂമിയാണ്. കേരളത്തിന്റെ ശബ്ദമുയര്‍ത്താന്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. അവര്‍ക്കുവേണ്ടി അഭിമാനത്തോടെ ഞാന്‍ സംസാരിച്ചിട്ടുണ്ട്. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കാന്‍ ഞാന്‍ തയാറാണ്. നേരത്തെ മത്സരത്തിന് 100 ശതമാനവും മനസ് തയാറായിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞാന്‍ മത്സരിക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. ഭാരതത്തിന്റെ ആത്മാവിനെ സംരക്ഷിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്. ഇപ്പോള്‍ ഈ സര്‍ക്കാരിനെ മാറ്റിയില്ലെങ്കില്‍ അവര്‍ ഭാരതത്തെ തന്നെ മാറ്റുമെന്നാണ് ഭയം. കഴിഞ്ഞ രണ്ടുതവണയും മണ്ഡലത്തില്‍ ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. പ്രധാന എതിരാളിയായി ബിജെപി നില്‍ക്കുമ്പോള്‍ മാറിനില്‍ക്കരുതെന്നാണ് ആളുകളുടെ അഭ്യര്‍ത്ഥന'- ശശി തരൂര്‍ പറഞ്ഞു.

കേരളത്തില്‍നിന്ന് ആര് മത്സരിച്ച് വിജയിച്ചാലും ഡല്‍ഹിയില്‍ ബിജെപിക്കെതിരെ നില്‍ക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷവും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More