'വന്ദേ ഭാരത്': പ്രവാസികള്‍ ഇന്നുമുതല്‍ തിരിച്ചെത്തും

കൊറോണ വൈറസ് ലോക്ക് ഡൗൺ കാരണം മറ്റു രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ ഇന്നുമുതല്‍ കൊണ്ടുവരാന്‍ തുടങ്ങും. 12 രാജ്യങ്ങളിൽ നിന്ന് ഏകദേശം 15,000 ത്തോളം ഇന്ത്യക്കാരാണ് അടുത്തയാഴ്ചക്കുള്ളില്‍ പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. വരുന്നതിനുള്ള ചിലവ് യാത്രക്കാര്‍ തന്നെയാണ് വഹിക്കേണ്ടത്. എത്തിക്കഴിഞ്ഞാല്‍ നിര്‍ബന്ധമായും ക്വാറന്‍റൈനില്‍ പ്രവേശിക്കുകയും വേണം.

കൊവിഡ്‌ വ്യാപകമാകുന്നത് തടയുന്നതിന്‍റെ ഭാഗമായി മാർച്ചിൽ ഇന്ത്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു. എന്നാൽ 'വന്ദേ ഭാരത്' ഏറ്റവും പുതിയ പദ്ധതി പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള രാജ്യം കണ്ട ഏറ്റവും വലിയ പദ്ധതിയാണ്. ഒടുവിൽ 200,000 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇത് വിജയിക്കുകയാണെങ്കിൽ, 1990-ലെ ഗൾഫ് യുദ്ധത്തിന് ശേഷം ഇന്ത്യ നടത്തുന്ന ഏറ്റവുംവലിയ തിരിച്ചു കൊണ്ടുവരലാകും ഇത്. അന്ന് 170,000 സിവിലിയന്മാരെ കുവൈത്തിൽ നിന്ന് ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു. എയർ ഇന്ത്യ വിമാനം യുഎസ്, യുകെ, സൗദി അറേബ്യ, സിംഗപ്പൂർ, ഖത്തർ, മലേഷ്യ എന്നിവിടങ്ങളിലേക്കാണ് ആദ്യ സര്‍വ്വീസ് നടത്തുന്നത്. യുഎഇയില്‍ മാത്രം ഇതുവരെ 197,000 പേര്‍ തിരിച്ചു വരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. രാജ്യം നിശ്ചയിച്ചിരിക്കുന്ന മുന്‍ഗണനകളുടെ അടിസ്ഥാനത്തിലാകും പ്രവാസികളെ തിരിച്ചുകൊണ്ടുവരിക.

Contact the author

National desk

Recent Posts

Web Desk 12 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More