പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചു; കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ഷാരോണിന്റെ പിതാവ്

തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതില്‍ പ്രോസിക്ക്യൂഷനെതിരെ വിമര്‍ശനവുമായി ഷാരോണിന്റെ പിതാവ് ജയരാജ്. പബ്ലിക് പ്രോസിക്ക്യൂട്ടര്‍ ഒത്തുകളിച്ചതുകൊണ്ടാണ് ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയതെന്നും പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ജയരാജ് ആരോപിച്ചു. മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കുമെന്നും വേണ്ടിവന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഉല്ലാസയാത്ര കഴിഞ്ഞ് വരുന്നതുപോലെയാണ് ഗ്രീഷ്മ ജയിലില്‍ നിന്ന് ഇറങ്ങിവന്നത്. ഇത് കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും. ഞങ്ങളുടെ മകനാണ് മരിച്ചത്. തെളിവുകള്‍ കണ്ടാല്‍ കോടതിക്ക് മനസിലാവില്ലേ? ജാമ്യം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ മകന് നീതി ലഭിക്കില്ലെന്ന തോന്നലുണ്ടായി. ഒത്തുകളിയുണ്ടോ എന്ന് സംശയമുണ്ട്. മകന് നീതി ലഭിക്കാനായി ഏതറ്റംവരെയും പോകും'- ജയരാജ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാറശാല ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനുപിന്നാലെ ഇന്നലെ വൈകുന്നേരം ജയില്‍ മോചിതയായിരുന്നു. രാത്രി മാവേലിക്കര സബ് ജയിലില്‍ നിന്ന് ബന്ധുക്കള്‍ ഗ്രീഷ്മയെ കൂട്ടിക്കൊണ്ടുപോയി. കേസില്‍ അന്വേഷണം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ പ്രതിയെ ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More