കോഴിക്കോട്: സംസ്ഥാനത്ത് നിപാ ഭീതി ഒഴിയുന്നു. നിപാ വൈറസ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്‍പതു വയസുകാരന് ഉള്‍പ്പെടെ രണ്ടുപേര്‍ രോഗമുക്തി നേടി. ഇവര്‍ ഇന്ന് ആശുപത്രി വിട്ടേക്കും. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ മകനും ഭാര്യാ സഹോദരനുമാണ് ഇന്ന് ആശുപത്രി വിടുക. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ എത്തിയ ഫലവും നെഗറ്റീവായതോടെയാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. ആശുപത്രി വിടുന്ന ഇവര്‍ പിന്നീട് ഹോം ക്വാറന്റൈനില്‍ പ്രവേശിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജില്ലയില്‍ നിപ നിയന്ത്രണവിധേയമായതോടെ കണ്ടൈന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു. അതിനുപിന്നാലെയാണ് വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നവര്‍ രോഗമുക്തി നേടി ആശുപത്രി വിടുന്നത്. ഇനി രണ്ടുപേര്‍ കൂടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരുടെ പരിശോധനാഫലം വരാനുണ്ട്. നിപ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന 216 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പുതുതായി ആരെും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.