ഉജ്ജയിന്‍ ബലാത്സംഗം; പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

ഡല്‍ഹി: മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ സഹായിക്കാത്തവര്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യത. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വീടുകള്‍ കയറിയിറങ്ങി സഹായമഭ്യര്‍ത്ഥിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ പോക്‌സോ ആക്ട് പ്രകാരം കേസെടുക്കുന്നത് പരിശോധിക്കുമെന്ന് ഉജ്ജയിന്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ജയന്ത് സിംഗ് റാത്തോര്‍ പറഞ്ഞു. എന്‍ഡിടിവിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബലാത്സംഗത്തെക്കുറിച്ച് അറിവുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ലെന്നും ജയന്ത് സിംഗ് പറഞ്ഞു. 

'ഭാരത് സോണി എന്ന ഓട്ടോ ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇയാളുടെ ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടിയുടേതെന്ന് സംശയിക്കുന്ന രക്തത്തുളളികള്‍ കണ്ടെത്തിയിരുന്നു. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോക്‌സോ ആക്ട് പ്രകാരം കേസെടുക്കും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കൂടുതല്‍ ആളുകളെ കണ്ടെത്തിയാല്‍, അവര്‍ പെണ്‍കുട്ടിയെ സഹായിക്കാനോ പൊലീസില്‍ അറിയിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നിയമനടപടിയെടുക്കും'- ജയന്ത് സിംഗ് റാത്തോര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സത്‌ന സ്വദേശിയായ പെണ്‍കുട്ടി അര്‍ധനഗ്നയായി വീടുകള്‍ കയറിയിറങ്ങി സഹായം അഭ്യര്‍ത്ഥിക്കുന്നതിന്റെയും ആളുകള്‍ അവളെ ആട്ടിയോടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരു ആശ്രമത്തിനു മുന്നിലെത്തിയ പെണ്‍കുട്ടിയെ അവിടെയുളള പുരോഹിതനാണ് വസ്ത്രം ധരിപ്പിച്ച് ആശുപത്രിയിലെത്തിച്ചത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുളള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് വ്യക്തമാക്കി.
Contact the author

National Desk

Recent Posts

Web Desk 20 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More